ഒന്ന് രണ്ടു വര്‍ഷം കൂടി ധോനി കളി തുടരണം, വിരമിക്കല്‍ മുറവിളി ഉയരവെ ധോനിയെ പിന്തുണച്ച് മലിംഗ

ഒന്ന് രണ്ട് വര്‍ഷം കൂടി ടീമില്‍ തുടര്‍ന്ന് ഫിനിഷിങ്ങില്‍ മികവ് പുലര്‍ത്താന്‍ കളിക്കാരെ പ്രാപ്തമാക്കണം
ഒന്ന് രണ്ടു വര്‍ഷം കൂടി ധോനി കളി തുടരണം, വിരമിക്കല്‍ മുറവിളി ഉയരവെ ധോനിയെ പിന്തുണച്ച് മലിംഗ

ലോകകപ്പിലെ സ്‌ട്രൈക്ക്‌റേറ്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ധോനിയെ പിന്തുണച്ച് ലങ്കന്‍ പേസര്‍ ലസിത് മലിംഗ. രണ്ട് വര്‍ഷം കൂടി അല്ലെങ്കില്‍ ഒരു വര്‍ഷം കൂടി ധോനിക്ക് കളി തുടരാനാവും എന്നാണ് മലിംഗ പറയുന്നത്. 

ഒന്ന് രണ്ട് വര്‍ഷം കൂടി ടീമില്‍ തുടര്‍ന്ന് ഫിനിഷിങ്ങില്‍ മികവ് പുലര്‍ത്താന്‍ കളിക്കാരെ പ്രാപ്തമാക്കണം. ലോകക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഫിനിഷര്‍ ധോനി തന്നെയാണ്. ധോനിയുടെ വിടവ് നികത്തുക ബുദ്ധിമുട്ടാവും. ധോനിയില്‍ നിന്ന് യുവതാരങ്ങള്‍ പലതും പഠിക്കുകയും വേണമെന്ന് മലിംഗ പറയുന്നു. 

ആത്മവിശ്വാസം കൈമുതലാക്കി സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതാണ് ഇന്ത്യന്‍ പേസര്‍ ബൂമ്രയുടെ വിജയത്തിന് പിന്നിലെന്നും മലിംഗ പറഞ്ഞു. എന്താണ് സമ്മര്‍ദ്ദം? കഴിവില്ലെന്നതാണ് സമ്മര്‍ദ്ദം എന്നതില്‍ നിന്ന് മനസിലാവുന്നത്. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ സമ്മര്‍ദ്ദത്തിന്റെ ആവശ്യമില്ല. കഴിവും, കൃത്യതയുമാണ് ഇവിടെ ഘടകം. ഇവ രണ്ടുമുണ്ടെങ്കില്‍ ലക്ഷ്യം വയ്ക്കുന്നത് പോലെ ചെയ്യാന്‍ നിങ്ങള്‍ക്കാവും. കഴിവുള്ള ബൗളറാണ് ബൂമ്ര. ഒരേ രീതിയില്‍ പന്ത് തുടരെ എറിയാന്‍ ബൂമ്രയ്ക്ക് സാധിക്കുമെന്നും മലിംഗ പറയുന്നു. 

ആര്‍ക്ക് വേണമെങ്കിലും യോര്‍ക്കര്‍ എറിയാം. സ്ലോവര്‍ ഡെലിവറികളും, ലെങ്ത് ബോളുകളും എറിയാം. പക്ഷേ കൃത്യതയുണ്ടാവുക എന്നതാണ് പ്രധാനം. ഒരേയിടം ലക്ഷ്യമിട്ട് തന്നെ എത്രവട്ടം തുടരെ നിങ്ങള്‍ക്ക് എറിയാനാവും. സാഹചര്യത്തെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം. അതിന് ശേഷം അവിടെ കഴിവ് എങ്ങനെ പ്രയോഗിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്, മലിംഗ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com