നിരാശനായാണ് മടങ്ങുന്നത്, ഇത് അവസാനത്തേതാണ്, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ വിശ്രമം അവര്‍ നല്‍കട്ടെ, ഞാന്‍ മടങ്ങി വരാം; ഗെയില്‍ പറയുന്നു

എന്റെ അവസാന ലോകകപ്പില്‍ സെമിയിലേക്ക് വിന്‍ഡിസിനെ എത്തിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ നിരാശനാണ്...
നിരാശനായാണ് മടങ്ങുന്നത്, ഇത് അവസാനത്തേതാണ്, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ വിശ്രമം അവര്‍ നല്‍കട്ടെ, ഞാന്‍ മടങ്ങി വരാം; ഗെയില്‍ പറയുന്നു

യൂണിവേഴ്‌സല്‍ ഹീറോയുടെ വെടിക്കെട്ട് ലോകകപ്പില്‍ കാണാന്‍ കാത്തിരുന്ന ആരാധകരുണ്ട്. ലോകകപ്പിന് തൊട്ടുമുന്‍പ്‌ ഏകദിനത്തിലും ലീഗുകളിലും ഗെയ്‌ലില്‍ നിലനിര്‍ത്തിയ സ്ഥിരതയും വെടിക്കെട്ടും തന്നെ അതിന് കാരണം. പക്ഷേ ഇംഗ്ലണ്ട് ലോകകപ്പ് ഗെയ്‌ലിന്റെ വെടിക്കെട്ടുകളില്ലാതെയാണ് അവസാനിക്കുന്നത്. ആരാധകര്‍ക്കൊപ്പം ഗെയ്‌ലും ആ ദുഃഖം പങ്കുവയ്ക്കുന്നു, എന്റെ അവസാന ലോകകപ്പില്‍ സെമിയിലേക്ക് വിന്‍ഡിസിനെ എത്തിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ നിരാശനാണ്...

കിരീടം ഉയര്‍ത്തണം എന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാലത് സംഭവിച്ചില്ല. എന്നാല്‍ അതേ സമയം ഇത് നല്ല വിനോദവുമാണ്. ഞാനത് ആസ്വദിച്ചു.  വിന്‍ഡിസിന് വേണ്ടി ഇത് എന്റെ അവസാന ലോകകപ്പാണെങ്കിലും  വിന്‍ഡിസ് ടീമിനെ സഹായിക്കുന്നതിനായി ഞാന്‍ എന്നും ഒപ്പം ഉണ്ടാവും. അഞ്ച് ലോകകപ്പുകളില്‍ വിന്‍ഡിസിന് വേണ്ടി ഇറങ്ങുക എന്നത് അഭിമാനകരമാണ്. ഇവിടെ വരെ എത്താന്‍ അണിയറയ്ക്ക് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 

എന്റെ ശരീരത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ ഞാനില്ല. ഞാന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഇതാണ് അവസാനത്തേത്. അല്ലെങ്കില്‍ അവരെനിക്ക് രണ്ട് വര്‍ഷത്തെ വിശ്രമം നല്‍കണം. എങ്കില്‍ ഞാന്‍ ലോകകപ്പിലേക്ക് വീണ്ടും തിരികെ വരാം...ചിരി നിറച്ച് ഗെയില്‍ പറഞ്ഞു. വിന്‍ഡിസിന്റെ ഭാവിയില്‍ ആശങ്ക വേണ്ട. ഹെറ്റ്മയര്‍, ഹോപ്പ്, പൂരന്‍ എന്നിവര്‍ക്കെല്ലാം വിന്‍ഡിസിന് അഭിമാനകരമായ നേട്ടങ്ങള്‍ നേടിത്തരാന്‍ കഴിയും. എന്തായിരുന്നു വിന്‍ഡിസ് ക്രിക്കറ്റ് എന്നതിലേക്ക് മടക്കി കൊണ്ടുവരാന്‍ ഈ യുവതാരങ്ങള്‍ക്കാവും. അടുത്ത ലോകകപ്പിലേക്കാണ് അവര്‍ നോക്കേണ്ടത്, ഗെയില്‍ പറഞ്ഞു. 

ഇന്ത്യയ്‌ക്കെതിരായ ഏകദിനവും ട്വന്റി20, കരീബിയന്‍ പ്രീമിയര്‍ ലീഗ്, കനേഡിയന്‍ ട്വന്റി20 എന്നിവയാണ് ഇനി മുന്‍പിലുള്ള കാര്യങ്ങളെന്നും ഗെയില്‍ പറഞ്ഞു. ലോകകപ്പിന് ശേഷം വിരമിക്കും എന്നായിരുന്നു ഗെയില്‍ ആദ്യം നിലപാടെടുത്തത്. എന്നാല്‍ ലോകകപ്പ് പുരോഗമിക്കവെ, ഇന്ത്യയ്‌ക്കെതിരായ പരമ്പര കൂടി കളിച്ചതിന് ശേഷമെ വിരമിക്കുകയുള്ളുവെന്ന് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com