ഫീല്‍ഡിങ്ങിനിടെ കോഹ് ലി ചീത്തവിളിച്ചത് ഷമിയെ? ഉറങ്ങുകയാണോ എന്ന് ചോദ്യം

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 27ാം ഓവറിലാണ് സംഭവം. ലിറ്റന്‍ ദാസാണ് സ്‌ട്രൈക്ക് ചെയ്തിരുന്നത്
ഫീല്‍ഡിങ്ങിനിടെ കോഹ് ലി ചീത്തവിളിച്ചത് ഷമിയെ? ഉറങ്ങുകയാണോ എന്ന് ചോദ്യം

 
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യവെ, ഇന്ത്യന്‍ ഫീല്‍ഡര്‍മാരില്‍ ആരെയോ ചീത്തവിളിച്ച് നായകന്‍ വിരാട് കോഹ് ലി. ചഹല്‍, ഷമി എന്നിവരില്‍ ആരെയെങ്കിലുമാവാം കോഹ് ലി അവിടെ വഴക്കുപറയുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 27ാം ഓവറിലാണ് സംഭവം. ലിറ്റന്‍ ദാസാണ് സ്‌ട്രൈക്ക് ചെയ്തിരുന്നത്. ഈ സമയം ഫൈന്‍ ലെഗിലേക്ക് അടിച്ച ഷോട്ടില്‍ പന്ത് കയ്യിലെടുക്കുന്നതിന് ഇടയില്‍ ഷമിയുടെ കൈകളില്‍ നിന്ന് വഴുതി പോയിരുന്നു. ഇതിലൂടെ രണ്ടാമത് ഒരു റണ്‍സ് കൂടി ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഓടിയെടുക്കാനായി. 

ഇതാണ് കോഹ് ലിയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. അവിടെ കിടന്ന് ഉറങ്ങുകയാണോ എന്നാണ് കോഹ് ലി ചോദിക്കുന്നത്. ഷമിയുടെ അശ്രദ്ധയാണ് കോഹ് ലിയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com