മലിംഗ, ധനഞ്ജയ, മിലിന്‍ഡ, ലങ്കയ്‌ക്കെതിരെ ധോനിയെ വിറപ്പിക്കുക ഇവര്‍; ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തിയേക്കും

ജാദവിനെ ഇലവനിലേക്കെടുത്താല്‍ അത് ദിനേശ് കാര്‍ത്തിക്കിനോടുള്ള നീതികേടുമാവും
മലിംഗ, ധനഞ്ജയ, മിലിന്‍ഡ, ലങ്കയ്‌ക്കെതിരെ ധോനിയെ വിറപ്പിക്കുക ഇവര്‍; ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തിയേക്കും

സെമി ഉറപ്പിച്ച ഇന്ത്യയ്ക്ക് നേരിടുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ മുന്‍പിലുള്ളത് ശ്രീലങ്കയ്‌ക്കെതിരായ മത്സരമാണ്. മധ്യനിര ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള പ്രധാന വെല്ലുവിളി. സെമിക്ക് മുന്‍പ് ഇന്ത്യ മധ്യനിരയില്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കും.

ഡെത്ത് ഓവറുകളില്‍ മലിംഗയുടെ ഡെലിവറികള്‍, റണ്‍സ് വഴങ്ങാന്‍ പിശുക്കുള്ള ലങ്കന്‍ ഓഫ് സ്പിന്നര്‍ ധനഞ്ജയ ഡി സില്‍വ എന്നിവരാണ് ലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ധോനിക്ക് ആശങ്ക തീര്‍ക്കുന്നത്. ലോകകപ്പില്‍ ഇതുവരെ സ്പിന്നര്‍മാരില്‍ നിന്ന് 81 ബോളുകള്‍ നേരിട്ടപ്പോള്‍ 47 റണ്‍സാണ് ധോനിക്ക് നേടാനായത്. 

മധ്യ ഓവറുകളിലെ സ്ലോവര്‍ ഡെലിവറികള്‍ നേരിടുന്നതിലെ ധോനിയുടെ പോരായ്മയാണ് വിമര്‍ശിക്കപ്പെടുന്നവയില്‍ ഒന്ന്. ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ധോനി പതറുന്നത് മുന്‍പില്‍ കണ്ട് ലങ്കന്‍ നായകന്‍ സ്പിന്നര്‍ മിലിന്‍ഡ സിരിവര്‍ധനയേയും ചിലപ്പോള്‍ കളത്തിലിറക്കിയേക്കും. 

മധ്യനിരയിലെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് മുന്‍പില്‍ കണ്ട് രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തി ടീം കോമ്പിനേഷനില്‍ മാറ്റം വരുത്താനും ഇന്ത്യ ലങ്കയ്‌ക്കെതിരെ തയ്യാറായേക്കും. മായങ്ക് അഗര്‍വാളിനെ കൂടാതെ ഇതുവരെ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാത്ത ഒരേയൊരു താരം ജഡേജയാണ്. എന്നാല്‍, ലങ്കന്‍ നിരയില്‍ ഇടംകയ്യന്‍ന്മാര്‍ ഒരുപാടുണ്ടെന്നതിനാല്‍ ജഡേജയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും വിരളമാണ്. 

കേദാര്‍ ജാദവിന്റെ ഓഫ് ബ്രേക്കുകള്‍ മുന്‍പില്‍ കണ്ട് ചിലപ്പോള്‍ ജാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ജാദവിനെ ഇലവനിലേക്കെടുത്താല്‍ അത് ദിനേശ് കാര്‍ത്തിക്കിനോടുള്ള നീതികേടുമാവും. ധോനിയെ ഇതുവരെ നാലാമത് ബാറ്റ് ചെയ്യിക്കുന്നതിന്റെ സൂചനയൊന്നും കോഹ് ലി നല്‍കിയിട്ടില്ല. എന്നാല്‍, ധോനിയെ നാലാമനാക്കിയാല്‍ അത് നിര്‍ണായകമായ ഒരു നീക്കമാവും. ധോനിക്ക് താഴെ ഹാര്‍ഡ് ഹിറ്റര്‍മാരായ പന്തിനും, ഹര്‍ദിക്കിനും തങ്ങളുടെ ശൈലിയില്‍ കളിക്കുകയും ചെയ്യാം. 

വിജയ് ശങ്കറിന് പകരം ടീമിലേക്കെത്തിയ മായങ്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. ഓപ്പണിങ്ങില്‍ ഒന്നിലധിം അര്‍ധ ശതകങ്ങളുമായി വിജയ് ശങ്കര്‍ തന്റെ സ്ഥാനം സുരക്ഷിതമാക്കിയതിനെ തുടര്‍ന്നാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com