സച്ചിനെ മറികടക്കുമോ?, സംഗക്കാരയെ പിന്തളളുമോ?; രോഹിത്തിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ പെരുമഴ 

ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ്മ
സച്ചിനെ മറികടക്കുമോ?, സംഗക്കാരയെ പിന്തളളുമോ?; രോഹിത്തിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ പെരുമഴ 

ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ്മ. തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടി ടീമിന്റെ നെടുംതൂണായി മാറി കഴിഞ്ഞ് രോഹിത്.

ശ്രീലങ്കയ്ക്ക് എതിരായുളള ഇന്ത്യയുടെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ കാത്തുനില്‍ക്കുന്നത് മൂന്ന് റെക്കോര്‍ഡുകളാണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സുമായി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന രോഹിത് ശ്രീലങ്കയ്ക്ക് എതിരായുളള മത്സരത്തില്‍ തന്നെ ഇത് മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പില്‍ ഇതുവരെ ഏഴു ഇന്നിംഗ്‌സുകളിലായി 544 റണ്‍സാണ് രോഹിത് വാരിക്കൂട്ടിയത്. നാലു സെഞ്ചുറികള്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാറ്റുകൂട്ടി. 90ല്‍പ്പരം റണ്‍സാണ് ശരാശരി. 96 ആണ് സ്‌ട്രൈക്ക് റേറ്റ്.   

ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയതിന്റെ റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ 11 ഇന്നിംഗ്‌സുകളിലായി 673 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. നിലവിലെ ഫോമനുസരിച്ച് ശ്രീലങ്കയ്‌ക്കെതിരെയുളള മത്സരത്തില്‍ തന്നെ രോഹിത് ഇത് മറികടന്നാല്‍ അതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ഈ മത്സരത്തില്‍ സാധിച്ചില്ലെങ്കിലും സെമിയില്‍ യോഗ്യത നേടിയ സാഹചര്യത്തില്‍ അടുത്ത മത്സരത്തിലും രോഹിത്തിന് അവസരമുണ്ട്. 

ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയതിന്റെ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിന് ഒപ്പമാണ് രോഹിത് ശര്‍മ്മ. നാലുവീതം സെഞ്ചുറികളാണ് ഇരുവരും നേടിയിരിക്കുന്നത്. 2015 ലോകകപ്പിലാണ് സംഗക്കാര നാലു സെഞ്ചുറികള്‍ അടിച്ചുകൂട്ടിയത്. ഈ റെക്കോര്‍ഡ് വരുന്ന മത്സരത്തില്‍ രോഹിത് മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് സ്റ്റേജ് ഘട്ടത്തില്‍ സച്ചിന്റെ പേരിലുളള മറ്റൊരു റെക്കോര്‍ഡും തിരുത്താന്‍ രോഹിത്തിന് സാധ്യത കല്‍പ്പിക്കുന്നുണ്ട്. 9 മത്സരങ്ങളില്‍ നിന്ന് 586 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുളളത്. ശ്രീലങ്കയ്ക്ക് എതിരെയുളള മത്സരത്തില്‍ രോഹിത് ഇത് തകര്‍ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com