അവിസ്മരണീയം ഷാക്കിബ്; ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി; മടക്കം റെക്കോർഡോടെ

ബം​ഗ്ലാദേശ് ടീമിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസനാണ്
അവിസ്മരണീയം ഷാക്കിബ്; ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി; മടക്കം റെക്കോർഡോടെ

ലണ്ടന്‍: സെമി കാണാതെ പുറത്തായെങ്കിലും ബം​ഗ്ലാദേശ് മികച്ച പ്രകടനമാണ് ലോകകപ്പിൽ പുറത്തെടുത്തത്. ബം​ഗ്ലാദേശ് ടീമിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസനാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി ഷാക്കിബ് അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പിന്റെ താരമാരെന്ന് ചിന്തിക്കുമ്പോള്‍ ഒറ്റയടിക്ക് ഉത്തരം പറയാം അത് ഷാക്കിബാണെന്ന്. 

പാകിസ്ഥാനെതിരായ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചതോടെ ഷാക്കിബിന്റെ ലോകകപ്പിലെ റണ്‍ നേട്ടം 606 ആയി. ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഷാക്കിബ് സ്വന്തമാക്കി. ഒരു ലോകകപ്പിൽ 600 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിന്‍ ടെണ്ടുല്‍ക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ഈ ലോകകപ്പില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 606 റണ്‍സ് ഷാക്കിബ് നേടിയിട്ടുണ്ട്. 86.57 റണ്‍സാണ് ശരാശരി. 96.03 സ്‌ട്രൈക്ക് റേറ്റിലാണ് ഷാക്കിബിന്റെ മികച്ച ബാറ്റിങ്. ബൗളിങിലും തിളങ്ങിയ താരം 11 വിക്കറ്റുകളാണ് നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com