ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഒത്തുകളി? തങ്ങളെ പുറത്താക്കാന്‍ ഐസിസി ചെയ്തത് എന്ന് പാക് ആരാധകര്‍

ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്നും, ഇന്ത്യയുടെ താത്പര്യങ്ങളാണ് ഐസിസി നടപ്പിലാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു
ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഒത്തുകളി? തങ്ങളെ പുറത്താക്കാന്‍ ഐസിസി ചെയ്തത് എന്ന് പാക് ആരാധകര്‍

ബംഗ്ലാദേശിനെ ഏഴ് റണ്‍സിന് ഓള്‍ ഔട്ടാക്കിയാല്‍ പാകിസ്ഥാന് സെമിയില്‍ കയറാം...ഇത് കേട്ട് ആഹ്ലാദിക്കുന്ന പാക് ഫാന്‍...പാകിസ്ഥാന്റെ സെമി സാധ്യതകളെ ഐസിസി ട്രോളിയത് ഇങ്ങനെയായിരുന്നു. പക്ഷേ പാക് ആരാധകര്‍ക്ക് ആ തമാശ തീരെ രസിച്ചില്ല. ഐസിസിക്കെതിരെ വിമര്‍ശനവുമായി എത്തുകയാണ് അവര്‍. 

ബംഗ്ലാദേശിന്റെ ചെയ്‌സ് തുടങ്ങുന്നതിന് മുന്‍പുള്ള ബ്രേക്കിലായിരുന്നു ഐസിസിയുടെ ട്വീറ്റ് എത്തിയത്. ഇങ്ങനെ ഒരു രാജ്യത്തെ തന്നെ ട്രോളുന്നതില്‍ നിന്ന് ഐസിസിയുടെ സമീപനം വ്യക്തമാണെന്നെല്ലാമാണ് ആരാധകരുടെ പ്രതികരണങ്ങള്‍. മാത്രമല്ല, ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലും, ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് മത്സരത്തിലും ഒത്തുകളിയാണ് നടന്നത് എന്ന ആരോപണവും പാക് ആരാധകര്‍ ഉയര്‍ത്തുന്നു. 

പാകിസ്ഥാന്‍ സെമി ഫൈനലില്‍ ഉണ്ടാവരുത് എന്നതായിരുന്നു ഐസിസിയുടെ ആവശ്യം. അതിന് വേണ്ടിയാണ് ഈ മത്സരങ്ങളിലെല്ലാം ഒത്തുകളി നടത്തിയത്. ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്നും, ഇന്ത്യയുടെ താത്പര്യങ്ങളാണ് ഐസിസി നടപ്പിലാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. 

ബംഗ്ലാദേശിനെതിരെ 308 റണ്‍സിന്റെ എങ്കിലും ജയം നേടണമായിരുന്നു പാകിസ്ഥാന് ന്യൂസിലാന്‍ഡിനെ മറികടന്ന് സെമിയില്‍ എത്തണമെങ്കില്‍. എന്നാല്‍ നിശ്ചിത ഓവറില്‍ 315 റണ്‍സ് എടുക്കാനാണ് പാകിസ്ഥാനായത്. സെമിയിലേക്ക് എത്തണം എങ്കില്‍ ബംഗ്ലാദേശിനെ അവിടെ ഏഴ് റണ്‍സിന് ഓള്‍ ഔട്ടാക്കുകയും വേണ്ടിയിരുന്നു. 94 റണ്‍സിന് ജയം പിടിച്ചാണ് പാകിസ്ഥാന്‍ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com