ഞാന്‍ എന്ന് വിരമിക്കുമെന്ന്‌ അറിയില്ല, വിരമിക്കല്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ധോനി

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ധോനി വിരമിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളോ, ടീം മാനേജ്‌മെന്റോ അല്ല
ഞാന്‍ എന്ന് വിരമിക്കുമെന്ന്‌ അറിയില്ല, വിരമിക്കല്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ധോനി

എന്ന് വിരമിക്കും എന്ന് എനിക്ക് അറിയില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരത്തിന് മുന്‍പ് ഞാന്‍ വിരമിക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. വിരമിക്കല്‍ അഭ്യൂഹങ്ങളെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ധോനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു എന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ധോനി വിരമിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളോ, ടീം മാനേജ്‌മെന്റോ അല്ലെന്നും, ധോനിയുടെ വിരമിക്കലിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെയാണ് ധോനി ലക്ഷ്യം വെച്ചതെന്നും എബിപി ന്യൂസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരമായിരിക്കും ധോനിയുടേയും അവസാന മത്സരം എന്ന് പിടിഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകകപ്പിന് ശേഷം ധോനി കളി തുടരാനുള്ള സാധ്യത വിരളമാണെന്ന് ബിസിസിഐയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു പിടിഐ റിപ്പോര്‍ട്ട്. 

എന്നാല്‍, വിരമിക്കല്‍ മുറവിളികള്‍ ഉയരുന്നതിന് ഇടയില്‍ ധോനിയെ പിന്തുണച്ചുള്ള ഇന്ത്യന്‍ ടീം അംഗങ്ങളുടെ വാക്കുകള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ വാലറ്റം ബാറ്റിങ്ങില്‍ എത്ര മോശമാണെന്നും, ഇത് മനസില്‍ വെച്ച് കരുതലോടെ കളിക്കുകയാണ് ധോനിയുടെ മുന്‍പിലുള്ള വഴി എന്നെല്ലാമാണ് ധോനിയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെ പ്രതിരോധിച്ച് അവര്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com