സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകള്‍ ഫൈനലിലെത്തും! നാല് പേര്‍ക്കും ഒരേയൊരു ഭീഷണി

ടൂര്‍ണമെന്റിലെ ഇതുവരെ കഴിഞ്ഞ അവസാന 19 മത്സരങ്ങള്‍ എടുക്കുമ്പോള്‍ 15ലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചു കയറിയത്
സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകള്‍ ഫൈനലിലെത്തും! നാല് പേര്‍ക്കും ഒരേയൊരു ഭീഷണി

ലോകകപ്പ് സെമി ഫൈനലില്‍ എത്തി നില്‍ക്കുന്ന നാല് ടീമുകളുടേയും ശക്തിയും ദൗര്‍ബല്യവുമെല്ലാം വ്യത്യസ്തമാണ്. പക്ഷേ, ഇവര്‍ നാല് പേരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമുണ്ട്. ചെയ്‌സിങ് തന്നെ...

ലോകകപ്പില്‍ രണ്ട് വട്ടം മാത്രമാണ് ഇന്ത്യയ്ക്ക് രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വന്നത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ചെയ്‌സ് ചെയ്ത് അനായാസം ഇന്ത്യ ജയം നേടി. ഇംഗ്ലണ്ടിനെതിരെ ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ വിജയ ലക്ഷ്യം ഇന്ത്യയ്ക്ക് മറികടക്കാനായില്ല. രണ്ട് ആഴ്ചയിലേറെയായി ഇംഗ്ലണ്ടിലെ വിക്കറ്റുകള്‍ സ്ലോ ആവുകയായിരുന്നു. ലോകകപ്പിലെ ആദ്യ 19 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീം ഇവിടെ 10 വട്ടം ജയം പിടിച്ചു. 

എന്നാല്‍ ടൂര്‍ണമെന്റിലെ ഇതുവരെ കഴിഞ്ഞ അവസാന 19 മത്സരങ്ങള്‍ എടുക്കുമ്പോള്‍ 15ലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചു കയറിയത്. സെമിയില്‍ എത്തി നില്‍ക്കുമ്പോഴും ടോസ് എത്രമാത്രം നിര്‍ണായകമാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ടോസ് നേടുന്ന ടീമുകളെല്ലാം സെമിയില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമെന്ന് വ്യക്തം. 

ടൂര്‍ണമെന്റിലെ തങ്ങളുടെ അവസാന രണ്ട് മത്സരം ചെയ്‌സ് ചെയ്താണ് കീവീസ് തോറ്റത്. ഇംഗ്ലണ്ടാവട്ടെ തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും ജയിച്ചു കയറിയത് ആദ്യം ബാറ്റ് ചെയ്തും. അതിന് മുന്‍പ് നടന്ന രണ്ട് കളികളില്‍ ഇംഗ്ലണ്ട് തോറ്റത് ചെയ്‌സ് ചെയ്യുന്നതിന് ഇടയിലും. ഓസ്‌ട്രേലിയയാവട്ടെ ടൂര്‍ണമെന്റില്‍ തോറ്റത് ഒരു കളിയില്‍ മാത്രം. അതാവട്ടെ ഇന്ത്യയോട് ചെയ്‌സ് ചെയ്യേണ്ടി വന്നപ്പോഴും. 

ഇന്ത്യയോട് തോറ്റതിന് ശേഷമുള്ള അഞ്ച് കളിയിലും ഓസീസ് ബാറ്റ് ചെയ്തത് ആദ്യം. 41, 87, 48, 64, 86 എന്നിങ്ങനെ മാര്‍ജിനില്‍ ഇവിടെ ഓസീസ് ജയം പിടിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ചെയ്‌സ് ചെയ്യേണ്ടി വന്നപ്പോള്‍ ഓസീസിന് ജയിക്കാനായത് അഫ്ഗാനിസ്ഥാനെതിരെ മാത്രം. ടൂര്‍ണമെന്റിന്റെ തുടക്കത്തിലായിരുന്നു അതെന്നും ഓര്‍ക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com