ഞങ്ങള്‍ ജയിച്ചതില്‍ ഇന്ത്യ സന്തുഷ്ടരായിരിക്കും, ഇംഗ്ലണ്ട്-ഇന്ത്യ ഫൈനല്‍ പ്രവചിച്ച് സൗത്ത് ആഫ്രിക്കന്‍ നായകന്‍

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് തോല്‍വി നേരിട്ടതോടെ ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാമതേക്ക് എത്തിയിരുന്നു
ഞങ്ങള്‍ ജയിച്ചതില്‍ ഇന്ത്യ സന്തുഷ്ടരായിരിക്കും, ഇംഗ്ലണ്ട്-ഇന്ത്യ ഫൈനല്‍ പ്രവചിച്ച് സൗത്ത് ആഫ്രിക്കന്‍ നായകന്‍

ഓസ്‌ട്രേലിയയെ ഞങ്ങള്‍ തോല്‍പ്പിച്ചത് ഇന്ത്യയെ സന്തോഷിപ്പിച്ചിട്ടുണ്ടാവുമെന്ന് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡുപ്ലസിസ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് തോല്‍വി നേരിട്ടതോടെ ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാമതേക്ക് എത്തിയിരുന്നു. 

ഇന്ത്യ-ഇംഗ്ലണ്ട് ഫൈനലായിരിക്കും ലോകകപ്പില്‍ കാണുക. പ്രധാനപ്പെട്ട കളികളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മികവ് കാട്ടിയിരുന്നു. അതുകണ്ട് അവരില്‍ നിന്ന് ഒരാളെ ഞാന്‍ ഫൈനലില്‍ പിന്തുണയ്ക്കുന്നു എന്നാണ് തങ്ങളുടെ ലോകകപ്പ് ക്യാംപെയ്ന്‍ അവസാനിച്ചതിന് ശേഷം ഡുപ്ലസിസ് പറഞ്ഞത്. 

സൗത്ത് ആഫ്രിക്കയെ ഓസീസ് തോല്‍പ്പിച്ചിരുന്നു എങ്കില്‍ അവര്‍ ഒന്നാമത് എത്തുകയും ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ വരികയും ചെയ്‌തേനെ. ടൂര്‍ണമെന്റില്‍ ഇന്ത്യ തോറ്റ ഒരേയൊരു കളി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 325 റണ്‍സ് ആണ് ഓസീസിന് മുന്‍പില്‍ ഉയര്‍ത്തിയത്. ചെയ്‌സ് ചെയ്തിറങ്ങിയ ഓസീസ് ഇന്നിങ്‌സ് ഒരു പന്ത് ശേഷിക്കെ 315 റണ്‍സില്‍ അവസാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com