ബാക്കി എല്ലാം ക്യാപിറ്റല്‍, ഐ മാത്രം സ്‌മോള്‍ ലെറ്ററില്‍; കോഹ് ലിയുടെ കയ്യക്ഷരത്തെ ട്രോളി ആരാധകര്‍

ക്യാപിറ്റല്‍ ലെറ്ററില്‍ ഭൂരിഭാഗവും എഴുതുമ്പോള്‍ ഐ മാത്രം എന്തുകൊണ്ട് സ്‌മോള്‍ ലെറ്ററില്‍ എന്നാണ് ചിലരുടെ ചോദ്യം
ബാക്കി എല്ലാം ക്യാപിറ്റല്‍, ഐ മാത്രം സ്‌മോള്‍ ലെറ്ററില്‍; കോഹ് ലിയുടെ കയ്യക്ഷരത്തെ ട്രോളി ആരാധകര്‍

വാക്ക് പാലിച്ച് ഇന്ത്യയുടെ മത്സരം കാണാനുള്ള ടിക്കറ്റ് മാത്രമല്ല, അതിനൊപ്പം ഹൃദയം തൊടുന്ന ഒരു കുറിപ്പും സ്വന്തം കൈപ്പടയില്‍ ക്രിക്കറ്റ് മുത്തശ്ശിക്ക് എഴുതി നല്‍കിയാണ് കോഹ് ലി ആരാധകരുടെ കയ്യടി നേടിയത്. പക്ഷേ അവിടെ കോഹ് ലി ആരാധകരുടെ ട്രോളുകള്‍ക്കും ഇരയായി. ഇന്ത്യന്‍ നായകന്റെ എഴുത്താണ് അവിടെ ആരാധകരുടെ കണ്ണിലുടക്കിയത്. 

ക്യാപിറ്റല്‍ ലെറ്ററില്‍ ഭൂരിഭാഗവും എഴുതുമ്പോള്‍ ഐ മാത്രം എന്തുകൊണ്ട് സ്‌മോള്‍ ലെറ്ററില്‍ എന്നാണ് ചിലരുടെ ചോദ്യം. ഇതെന്തുകകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍, കോഹ് ലിയുടെ കയ്യക്ഷരവും ഇഷ്ടപ്പെട്ടുവെന്നാണ് താരത്തിന്റെ മറ്റ് ആരാധകര്‍ പറയുന്നത്. 

ബംഗ്ലാദേശിനെതിരായ മത്സരത്തിന് ഇടയിലാണ് 87 വയസുകാരിയായ ഇന്ത്യന്‍ ആരാധിക ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തുന്നത്. കളി കഴിഞ്ഞതിന് പിന്നാലെ രോഹിത്തും കോഹ് ലിയും ചാരുലതയെന്ന ഈ ആരാധികയ്ക്കടുത്തേക്ക് എത്തി. 

ഇനിയുള്ള മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് നല്‍കാമെന്ന് കോഹ് ലി അവിടെ ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ്, കോഹ് ലി വാഗ്ദാനം ചെയ്ത ടിക്കറ്റ് ഇവര്‍ക്ക് നല്‍കിയെന്ന് വ്യക്തമാക്കി കോഹ് ലിയുടെ കുറിപ്പും ഒപ്പം ചേര്‍ത്ത് ബിസിസിഐ ട്വീറ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com