ബൂമ്രയുടെ ആദ്യ സ്‌പെല്‍ 4-2-14-2, അവസാനം 10-2-37-3; ഇനിയും സംശയമുണ്ടോ?

ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നതെന്ന് പറയപ്പെട്ട പിച്ച്. പക്ഷേ അവിടേയും ബൂമ്ര സ്‌ട്രൈക്ക് ചെയ്തു
ബൂമ്രയുടെ ആദ്യ സ്‌പെല്‍ 4-2-14-2, അവസാനം 10-2-37-3; ഇനിയും സംശയമുണ്ടോ?

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ ബൂമ്രയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്തവരുണ്ടോ? സംശയം മാറാത്തവരുണ്ടെങ്കില്‍  ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ ബൂമ്രയുടെ ഫൈനല്‍ ഫിഗര്‍ നോക്കണം. ഒരിക്കല്‍ കൂടി ബൂമ്ര അവിടെ തെളിയിക്കുകയാണ് രാജാവ് താന്‍ തന്നെയെന്ന്...

ഹെഡിങ്‌ലേയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ശ്രീലങ്ക. ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നതെന്ന് പറയപ്പെട്ട പിച്ച്. പക്ഷേ അവിടേയും ബൂമ്ര സ്‌ട്രൈക്ക് ചെയ്തു. ലങ്കയുടെ രണ്ട് ഓപ്പണര്‍മാരേയും തുടരെ മടക്കി ഇന്ത്യ ആഗ്രഹിക്കുന്ന തുടക്കം തന്നെ അവിടെ ബൂമ്ര നല്‍കി. 

എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറി ബലത്തിലായിരുന്നു വലിയ നാണക്കേടില്‍ നിന്നും ലങ്ക കരകയറി പോന്നത്. എന്നാല്‍ മാത്യൂസിനെ വീഴ്ത്താനും ബൂമ്ര തന്നെ വന്നു. കളി അവസാനിക്കുമ്പോള്‍ ബൂമ്രയുടെ ഫിഗര്‍ 10-2-37-3. 3.70 ഇക്കണോമിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും നന്നായി ബൗള്‍ ചെയ്തത് ബൂമ്ര! 

ഇംഗ്ലണ്ട് ലോകകപ്പില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ രവീന്ദ്ര ജഡേജയ്ക്ക് 10-0-40-1 സ്‌പെല്ലുമായി കളിയുടെ ഹൈലൈറ്റാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും എല്ലാ ശ്രദ്ധയും ബൂമ്ര തട്ടിയെടുക്കുന്നു. ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 73 റണ്‍സ് വഴങ്ങിയിടത്താണ് ബൂമ്രയുടെ ഈ ഫിഗര്‍ എന്നത് തന്നെയാണ് എത്ര മികച്ച് നില്‍ക്കുന്നു ബൂമ്രയെന്ന് വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com