മെസിയെ മറികടന്ന് സുനില്‍ ഛേത്രി; 70 രാജ്യാന്തര ഗോള്‍ നേട്ടം; വീഡിയോ 

രാജ്യാന്തര ഗോള്‍നേട്ടത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി
മെസിയെ മറികടന്ന് സുനില്‍ ഛേത്രി; 70 രാജ്യാന്തര ഗോള്‍ നേട്ടം; വീഡിയോ 

അഹമ്മദാബാദ്‌: രാജ്യാന്തര ഗോള്‍നേട്ടത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ തജിക്കിസ്ഥാനെതിരെ ഗോള്‍ നേടിയതോടെയാണ് ഛേത്രി 69 രാജ്യാന്തര ഗോളുമായി ഛേത്രി മെസിയെ പിന്നിലാക്കിയത്. തുടര്‍ന്ന് ഒരുഗോള്‍ കൂടി നേടി ഗോള്‍ നേട്ടം ഛേത്രി 70 ആയി ഉയര്‍ത്തി.

ലാലിയന്‍ സുല ചാങ്‌തേയെ അസോറോവ് ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ഛേത്രിയുടെ ആദ്യഗോള്‍. നാലാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 41ാം മിനിറ്റില്‍ താജിക്കിസ്താന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍.നിലവില്‍ സജീവമായ താരങ്ങളില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഛേത്രി. റൊണാള്‍ഡോയ്ക്ക് 88 ഗോളുകളും മെസിക്ക് 68 ഗോളുകളുമാണ് പട്ടികയില്‍ ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com