റഫറിമാരുടെ അഴിമതി, എല്ലാം ബ്രസീലിന് വേണ്ടി ; ചുവപ്പുകാര്‍ഡ് കണ്ടതിന് പിന്നാലെ കലിപ്പ് മോഡില്‍ മെസി

ഫൈനലില്‍ പെറുവിനെ ബ്രസീല്‍ തോല്‍പ്പിക്കും. ബ്രസീലിന് വേണ്ടി എല്ലാം ഒരുക്കിയിരിക്കുന്നു എന്നാണ് തോന്നുന്നത്
റഫറിമാരുടെ അഴിമതി, എല്ലാം ബ്രസീലിന് വേണ്ടി ; ചുവപ്പുകാര്‍ഡ് കണ്ടതിന് പിന്നാലെ കലിപ്പ് മോഡില്‍ മെസി

കോപ്പ അമേരിക്കയില്‍ ചിലിക്കെതിരെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നതിന് പിന്നാലെ റഫറിക്കെതിരെ മെസി. റഫറിയുടെ അഴിമതിയാണ് ഇവിടെ കണ്ടതെന്നാണ് മെസി ആരോപിക്കുന്നത്. കളിക്ക് ശേഷമുള്ള മെഡല്‍ ദാന ചടങ്ങില്‍ പങ്കെടുക്കാതെ മെസി പ്രതിഷേധം അറിയിക്കുകയും ചെയ്തു. 

എനിക്ക് ദേഷ്യമുണ്ട്. കാരണം ചുവപ്പുകാര്‍ഡ് ലഭിക്കാന്‍ മാത്രമുള്ള ഒന്നും ഞാന്‍ അവിടെ ചെയ്തില്ല. നല്ല കളിയാണ് ഞങ്ങള്‍ അവിടെ കാഴ്ചവെച്ചിരുന്നത്. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ തന്നെ, ഒരുപാട് ദുര്‍നടപടികള്‍ പല ഭാഗങ്ങളില്‍ നിന്ന് നേരിടേണ്ടി വന്നു, റഫറിമാര്‍...ഫൈനലിലേക്ക് ഞങ്ങള്‍ എത്തരുത് എന്ന നിലപാട് അവര്‍ സ്വീകരിച്ചത് പോലെയാണ് ഞങ്ങള്‍ക്ക് തോന്നുന്നത്, മെസി പറയുന്നു. 

ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് ടൂര്‍ണമെന്റിനോടുള്ള ബഹുമാനം ഇല്ലാതാക്കും. ഫൈനലില്‍ പെറുവിനെ ബ്രസീല്‍ തോല്‍പ്പിക്കും. ബ്രസീലിന് വേണ്ടി എല്ലാം ഒരുക്കിയിരിക്കുന്നു എന്നാണ് തോന്നുന്നത്. ബ്രസീലിനെതിരേയും, ചിലിക്കെതിരേയും ഞങ്ങള്‍ മികച്ച രീതിയില്‍ കളിച്ചു. എന്നാല്‍ ഇങ്ങനെയെല്ലാം സംഭവിക്കുകയാണ്. നമ്മള്‍ സത്യസന്ധനായിരിക്കാന്‍ പാടില്ല. എങ്ങനെയായിരിക്കണം കാര്യങ്ങള്‍ എന്ന് പറയാനും പാടില്ല. മെഡല്‍ നിയന്ത്രിച്ചാണ് കളിച്ചത്. റഫറി ഓവര്‍ റിയാക്ട് ചെയ്യുകയായിരുന്നു എന്നും മെസി പറയുന്നു. 

ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതോടെ മെസിക്ക് അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ലോകകകപ്പ് ക്വാളിഫയറില്‍ കളിക്കാനാവില്ല. എന്നാല്‍ അടുത്ത മത്സരത്തില്‍ വിലക്ക് വരുന്നതും തന്നെ ബാധിക്കില്ലെന്ന രീതിയിലാണ് മെസി പ്രതികരിച്ചത്. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം. സത്യം പറയേണ്ടതാണ്. ഞാന്‍ ശാന്തനായി, അഭിമാനത്തോടെയാണ് ഗ്രൗണ്ട് വിട്ടതെന്നും മെസി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com