ഹാപ്പി ബെര്‍ത്ത് ഡേ ധോനി; ഹര്‍ദിക്കിനും പന്തിനും ജാദവിനും ഒപ്പം തകര്‍പ്പന്‍ ജന്മദിനാഘോഷം

അവിടേയും തീര്‍ന്നില്ല. ഹര്‍ദിക്കിനൊപ്പം ഹെലികോപ്റ്റര്‍ ഷോട്ടാണെങ്കില്‍ പന്തിനൊപ്പം ധോനിയുടെ സെലിബ്രേഷന്‍ വീഡിയോയാണ് വരുന്നത്
ഹാപ്പി ബെര്‍ത്ത് ഡേ ധോനി; ഹര്‍ദിക്കിനും പന്തിനും ജാദവിനും ഒപ്പം തകര്‍പ്പന്‍ ജന്മദിനാഘോഷം

വിരമിക്കല്‍ മുറവിളികള്‍ രൂക്ഷമാവുന്നതിനിടെ 38ാം ജന്മദിനം ആഘോഷിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനി. ലങ്കയെ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ ലീഡ്‌സില്‍ സാക്ഷിക്കും സിവയ്ക്കും ഒപ്പമായിരുന്നു ധോനിയുടെ പിറന്നാളാഘോഷം. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങളായ ഹര്‍ദിക്കും കേദാര്‍ ജാദവും, റിഷഭ് പന്തും ചേര്‍ന്നു. 

മുഖം നിറയെ കേക്കുമായി നില്‍ക്കുന്ന ധോനിയുടെ ഫോട്ടോയാണ് ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. അതിനൊപ്പം ഹര്‍ദിക്കിനും ധോനിക്കുമൊപ്പമുള്ള വീഡിയോ ആരാധകര്‍ക്ക് ഇരട്ടി മധുരമാവുന്നു. ധോനിയുടെ ട്രേഡ്മാര്‍ക്ക് ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ആക്ഷനുമായാണ് ധോനിയും ഹര്‍ദിക്കും വരുന്നത്. അവിടേയും തീര്‍ന്നില്ല. ഹര്‍ദിക്കിനൊപ്പം ഹെലികോപ്റ്റര്‍ ഷോട്ടാണെങ്കില്‍ പന്തിനൊപ്പം ധോനിയുടെ സെലിബ്രേഷന്‍ വീഡിയോയാണ് വരുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93) on

ധോനിക്കും സിവയ്ക്കും സാക്ഷിക്കും ഹര്‍ദിക്കിനും ഒപ്പമുള്ള ഫോട്ടോ കേദാര്‍ ജാദവും പങ്കുവെച്ചിട്ടുണ്ട്. ധോനിയുടെ ജന്മദിനാഘോഷം എങ്ങനെയാവും ടീം ആഘോഷിക്കുക എന്നതിന്റെ സൂചന ഇന്ത്യന്‍ താരം രോഹിത് ശര്‍മയും നല്‍കിയിട്ടുണ്ട്. യാത്രയുടെ ദിവസമാണ്. ബസില്‍ വെച്ചായിരിക്കും കേക്ക് മുറിക്കുക, രോഹിത് പറഞ്ഞു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rishab pant (@pant.rishab) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com