ആധിപത്യം ഊട്ടിയുറപ്പിച്ച് യുഎസ് പെണ്‍പട; ഡച്ച് പടയെ തകര്‍ത്ത് ലോക കിരീടത്തില്‍ വീണ്ടും മുത്തമിട്ടു

യുഎസ് നായിക റാപിനോയാണ് ആറ് ഗോളുകളോടെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്
ആധിപത്യം ഊട്ടിയുറപ്പിച്ച് യുഎസ് പെണ്‍പട; ഡച്ച് പടയെ തകര്‍ത്ത് ലോക കിരീടത്തില്‍ വീണ്ടും മുത്തമിട്ടു

ലിയോണ്‍: വനിതാ ഫുട്‌ബോളില്‍ ആധിപത്യം തുടര്‍ന്ന് യുഎസ്. തുടര്‍ച്ചയായ രണ്ടാം വട്ടവും യുഎസിന്റെ പെണ്‍പട വനിതാ ലോകകപ്പ് കിരീടം ചൂടി. നെതര്‍ലാന്‍ഡ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് യുഎസിന്റെ നാലാം കിരീട നേട്ടം. 

പെനാല്‍റ്റി ഏരിയയില്‍ വെച്ച് യുഎസ് മുന്നേറ്റ നിര താരം അലക്‌സ് മോര്‍ഗനെ നെതര്‍ലാന്‍ഡ് താരം സ്റ്റെഫാനി ഫൗള്‍ ചെയ്തതെന്ന് വാറില്‍ വ്യക്തമായതോടെ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് യുഎസ് ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റിയെടുത്ത യുഎസ് നായിക റാപിനോയ്ക്ക് പിഴച്ചില്ല. പിന്നാലെ, 69ാം മിനിറ്റില്‍ സോളോ ഗോളിലൂടെ ലെവെല്ലയും തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ യുഎസ് വീണ്ടും കിരീടത്തില്‍ മുത്തമിട്ടു. 

യുഎസ് നായിക റാപിനോയാണ് ആറ് ഗോളുകളോടെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്. വനിതാ ലോകകപ്പില്‍ ഗോള്‍ വല കുലുക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി മുപ്പത്തിനാലുകാരിയായ റാഫിനോ. 2015 മുതലുള്ള വിജയ തേരോട്ടം തുടര്‍ന്നാണ് യുഎസ് 2019 ലോക കിരീടത്തിലേക്ക് എത്തിയത്. 12 കളിയില്‍ നിന്ന് 26 വട്ടം ഗോള്‍ വല കുലുക്കി അവര്‍ റെക്കോര്‍ഡും തീര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com