കുമ്പളങ്ങി നൈറ്റ്സ്, ദി ബീറ്റിൽസ്; ഐസിസിയുടെ ‘ഫാബ് ഫോർ‘ ചിത്രം വൈറൽ

സെമി പോരാട്ടത്തിന് മുന്നോടിയായി ഐസിസി പങ്കുവച്ച നാല് നായകൻമാരേയും അണിനിരത്തിയുള്ള ചിത്രം ഇപ്പോൾ വൈറലായി മാറുകയാണ്
കുമ്പളങ്ങി നൈറ്റ്സ്, ദി ബീറ്റിൽസ്; ഐസിസിയുടെ ‘ഫാബ് ഫോർ‘ ചിത്രം വൈറൽ

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലാണ്. ചിത്രത്തിൽ നാല് ടീമുകൾ മാത്രമാണുള്ളത്. മുൻ ചാമ്പ്യൻമാരായ ഇന്ത്യയും നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയും ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ആതിഥേയരായ ഇം​ഗ്ലണ്ടും ന്യൂസിലൻഡും. നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ- ന്യൂസിലൻഡിനേയും രണ്ടാം സെമിയിൽ ഇം​ഗ്ലണ്ട് ഓസ്ട്രേലിയയുമായും ഏറ്റുമുട്ടും. 

സെമി പോരാട്ടത്തിന് മുന്നോടിയായി ഐസിസി പങ്കുവച്ച നാല് നായകൻമാരേയും അണിനിരത്തിയുള്ള ചിത്രം ഇപ്പോൾ വൈറലായി മാറുകയാണ്. ലണ്ടൻ ആസ്ഥാനമായുള്ള ഇം​ഗ്ലീഷ് റോക്ക് ബാൻഡ് സംഘമായ ദി ബീറ്റിൽസ് പുറത്തിറക്കിയ ‘അബ്ബേ റോഡ്‘ എന്ന ആൽബത്തിന്റെ കവർ ചിത്രത്തെ അനുകരിച്ചാണ് ഐസിസി നാല് നായകൻമാരേയും അവതരിപ്പിച്ചത്. 1969 സെപ്റ്റംബര്‍ 26ന് ബിറ്റില്‍സിന്‍റെ 11ാം ആല്‍ബമായാണ് അബ്ബേ റോഡ് പുറത്തിറങ്ങിയത്. ഈ വിഖ്യാത കവര്‍ ചിത്രത്തിന്‍റെ ഒട്ടേറെ അനുകരണങ്ങള്‍ പിന്‍കാലത്ത് പുറത്തുവന്നിരുന്നു.    

സമാനമായ അനുകരണം മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടു. ഈ പോസ്റ്ററിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com