ജിങ്കനും അനസുമില്ലാത്ത പ്രതിരോധ നിരയെ തച്ചുതകര്‍ത്ത് തജികിസ്ഥാന്‍; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

രണ്ട് മിനിറ്റിന്റെ ഇടവേളയിലാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്
ജിങ്കനും അനസുമില്ലാത്ത പ്രതിരോധ നിരയെ തച്ചുതകര്‍ത്ത് തജികിസ്ഥാന്‍; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

അഹമ്മദാബാദ്ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ഇന്ത്യന്‍ പ്രതിരോധ നിരയെ ചിന്നിച്ചിതറിച്ച് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് തജികിസ്ഥാന്‍ ആതിഥേയര്‍ക്കെതിരെ ജയം പിടിച്ചത്. 2-0ന് മുന്നിട്ട് നിന്നതിന് ശേഷമാണ് 2-4ന് ഇന്ത്യ തോറ്റുകൊടുത്തത്. 

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഇന്ത്യയുടെ സൂപ്പര്‍ താരം സുനില്‍ ഛേത്രി ഗോള്‍ വല കുലുക്കി. 44ാം മിനിറ്റില്‍ ഛേത്രി വീണ്ടും വല കുലുക്കി ലീഡ് ഉയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ പോരായ്മകള്‍ മുതലെടുത്ത് നാല് വട്ടമാണ് തജികിസ്ഥാന്‍ ഗോള്‍ പറത്തിയത്. 

സന്ദേശ് ജിങ്കാനും, അനസ് എനത്തൊടിക്കയും ഇല്ലാതെ ഇറങ്ങിയതാണ് കളി ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്. വിരമിക്കലിന് ശേഷം വീണ്ടും ടീമിലേക്കെത്തിയ അനസ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്നത്. ആദില്‍ ഖാനും, നരേന്ദ്ര ഗഹ്ലോട്ടും സെന്‍ട്രല്‍ ഡിഫന്‍സിലും, രാഹുല്‍ ബേകേ മന്ദര്‍ റാവു എന്നിവര്‍ വിങ്ങുകളിലും നിന്ന് വിയര്‍ത്തു. രണ്ട് മിനിറ്റിന്റെ ഇടവേളയിലാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. 

ലാലിയന്‍ സുലയെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് നാലാം മിനിറ്റില്‍ ഛേത്രി വല കുലുക്കിയത്. തജികിസ്ഥാന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് രണ്ടാം വട്ടവും ഛേത്രി ഗോള്‍ വല ചലിപ്പിച്ചത്. ഇതോടെ 69 രാജ്യാന്തര ഗോളുമായി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മെസിയെ ഛേത്രി പിന്നിലാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com