മെസിയുടെ പൊട്ടിത്തെറി അര്‍ജന്റീനയ്ക്ക് ഇരുട്ടടിയാവും? രണ്ടര വര്‍ഷം വരെ വിലക്കിന് സാധ്യത

മത്സരഫലം എന്തു തന്നെയായാലും അത് മാന്യമായി സ്വീകരിക്കുകയാണ് ചെയ്യേണ്ടത് എന്നാണ് മെസിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഫെഡറേഷന്‍ പ്രതികരിച്ചത്
മെസിയുടെ പൊട്ടിത്തെറി അര്‍ജന്റീനയ്ക്ക് ഇരുട്ടടിയാവും? രണ്ടര വര്‍ഷം വരെ വിലക്കിന് സാധ്യത

കോപ്പ അമേരിക്കയില്‍ ചിലിക്കെതിരെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നതിന് പിന്നാലെ നടത്തിയ പ്രതികരണങ്ങളുടെ പേരില്‍ മെസിക്ക് വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. റഫറിമാര്‍ക്കും ഫെഡറേഷനും എതിരെ അഴിമതി ആരോപണം തുറന്നടിച്ചാണ് പെറുവിനെതിരായ മത്സരത്തിന് ശേഷം മെസി പ്രതിഷേധിച്ചത്. 

രണ്ടര വര്‍ഷത്തെ വിലക്ക് വരെയാണ് മെസിക്ക് മുന്‍പിലുള്ളത്. ഇത്രയും കാലയളവിലേക്ക് വിലക്ക് വന്നാല്‍ 2020ലെ അര്‍ജന്റീന അതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്കയും, ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മെസിക്ക് നഷ്ടമാവും. ബ്രസീലിന് വേണ്ടിയാണ് എല്ലാ ഒരുക്കിയിരിക്കുന്നതെന്നാണ് പെറുവിനെതിരായ മത്സരത്തിന് ശേഷം മെസി ആരോപിച്ചത്. 

ഫൈനലിലേക്ക് അര്‍ജന്റീന എത്തരുത് എന്ന നിലപാടുമായാണ് റഫറിമാര്‍ കഴിഞ്ഞ കളികളിലെല്ലാം ഞങ്ങളെ നേരിട്ടത് എന്നാണ് തോന്നിയത്. ചിലിക്കെതിരേയും സെമിയും നന്നായിട്ടാണ് ഞങ്ങള്‍ കളിച്ചത്.  
ഫെഡറേഷന്റെ അഴിമതിയാണ് ഇവിടെ കാണുന്നതെന്നും മെസി പറഞ്ഞിരുന്നു. എന്നാല്‍, മത്സരഫലം എന്തു തന്നെയായാലും അത് മാന്യമായി സ്വീകരിക്കുകയാണ് ചെയ്യേണ്ടത് എന്നാണ് മെസിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഫെഡറേഷന്‍ പ്രതികരിച്ചത്. 

റഫറിമാരും മനുഷ്യരാണ്. അവര്‍ക്ക് തെറ്റുകള്‍ സംഭവിക്കാം. എന്നാല്‍ അതിനെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷനെ വിമര്‍ശിക്കുന്ന കളിക്കാര്‍ക്ക് വലിയ ശിക്ഷ നല്‍കുന്നതാണ് കോണ്‍ മെബോല്‍ നിയമം. ഇതനുസരിച്ച് രണ്ടര വര്‍ഷം വരെ ശിക്ഷ മെസിക്ക് ലഭിച്ചേക്കാമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com