സെമി പോരാട്ടത്തില്‍ ഈ താരം വേണ്ട പകരം ജഡേജ മതി; ഇന്ത്യന്‍ ടീമിനെ നിര്‍ദ്ദേശിച്ച് സച്ചിന്‍

ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്റിനെ നേരിടുമ്പോള്‍ തന്റെ മനസ്സിലെ പതിനൊന്ന അംഗ ടീമിനെ നിര്‍ദ്ദേശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
സെമി പോരാട്ടത്തില്‍ ഈ താരം വേണ്ട പകരം ജഡേജ മതി; ഇന്ത്യന്‍ ടീമിനെ നിര്‍ദ്ദേശിച്ച് സച്ചിന്‍

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്റിനെ നേരിടുമ്പോള്‍ തന്റെ മനസ്സിലെ പതിനൊന്ന അംഗ ടീമിനെ നിര്‍ദ്ദേശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അവസാന പതിനൊന്നില്‍ രവീന്ദ്ര ജഡേജ തീര്‍ച്ചയായും വേണം എന്നാണ് സച്ചിന്റെ അഭിപ്രായം. ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി ആ സ്ഥാനത്ത് ജഡേജ ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് സച്ചിന്‍ അഭിപ്രായപ്പെടുന്നു. ഏഴാം നമ്പറില്‍ കാര്‍ത്തിക്ക് ബാറ്റ് ചെയ്യുന്നതിനേക്കാള്‍ നല്ലത് ജഡേജയാണെന്നാണ് സച്ചിന്‍ പറയുന്നത്. ജഡേജ ടീമിലുണ്ടെങ്കില്‍ ഇടം കയ്യന്‍ സ്പിന്നറുടെ സാന്നിധ്യം കൂടി ഇന്ത്യയ്ക്ക് കരുത്തേകും.

ബോളിങ് നിരയില്‍ മൊഹമ്മദ് ഷമി തിരിച്ചെത്തണമെന്നും സച്ചിന്‍ പറയുന്നു. നാല് സ്‌പെഷ്യലിസ്റ്റ് ബോളര്‍മാര്‍ ടീമില്‍ വേണം. ഷമി തിരിച്ചെത്തുന്നതാണ് നല്ലതെന്നും സച്ചിന്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഷമി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനാല്‍ ഷമിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് കരുത്തേകുമെന്നും സച്ചിന്‍ പറയുന്നു.

സച്ചിന്‍ പറയുന്നതനുസരിച്ച് മൂന്ന് ഫാസ്റ്റ് ബോളര്‍മാരും ഒരു സ്പിന്നറുമാണ് ടീമില്‍ വേണ്ടത്. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും. ബാറ്റിങ് നിരയില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും.

ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ കളിച്ച ദിനേശ് കാര്‍ത്തിക്കിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ എട്ട് റണ്‍സ് മാത്രമാണ് കാര്‍ത്തിക് നേടിയത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com