അന്ന് വില്യംസണിന്റെ വിക്കറ്റ് വീഴ്ത്തിയത് കോഹ് ലി, ആ ഡെലിവറി ഇങ്ങനെ(വീഡിയോ)

ഞാനാണോ അന്ന് കെയ്‌നിന്റെ വിക്കറ്റ് വീഴ്ത്തിയത് എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഓര്‍മപ്പെടുത്തിയപ്പോള്‍ കോഹ് ലി ചോദിച്ചത്
അന്ന് വില്യംസണിന്റെ വിക്കറ്റ് വീഴ്ത്തിയത് കോഹ് ലി, ആ ഡെലിവറി ഇങ്ങനെ(വീഡിയോ)

ഇന്ത്യയും കീവീസും 2019 ലോകകപ്പ് സെമിയില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കെയ്ന്‍ വില്യംസനും, കോഹ് ലിയുമാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്. അണ്ടര്‍ 19 നായകന്മാരായി ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയവര്‍ 11 വര്‍ഷത്തിന് ഇപ്പുറം നായകന്മാരായി വീണ്ടും ഏറ്റുമുട്ടാന്‍ വരുന്നു. അന്ന് വില്യംസനിന്റെ വിക്കറ്റ് വീഴ്ത്തിയത് കോഹ് ലിയാണെന്ന കാര്യം കൂടി പുറത്തു വരുന്നതോടെ ആരാധകരുടെ കൗതുകം ഇരട്ടിക്കുകയാണ്. 

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന വിശേഷണമാണ് കോഹ് ലി നേടുന്നത്. വില്യംസനും മുന്‍ നിര ബാറ്റ്‌സ്മാന്മാരുടെ കൂട്ടത്തില്‍ തന്നെയുണ്ട്. ബാറ്റിങ്ങില്‍ കരുത്തനായ വില്യംസന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെന്നത് രസകരമായ സംഭവമായിട്ടാണ് ആരാധകര്‍ കാണുന്നത്. കോഹ് ലിയും അങ്ങനെ തന്നെ...ഞാനാണോ അന്ന് കെയ്‌നിന്റെ വിക്കറ്റ് വീഴ്ത്തിയത് എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഓര്‍മപ്പെടുത്തിയപ്പോള്‍ കോഹ് ലി ചോദിച്ചത്. 

80 പന്തില്‍ നിന്ന് 37 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു കെയിന്‍ അപ്പോള്‍. ലെഗ് സൈഡിലേക്കെത്തിയ കോഹ് ലിയുടെ ഡെലിവറിയില്‍ ഓണ്‍സൈഡില്‍ കളിക്കാന്‍ വില്യംസന്‍ ശ്രമിച്ചെങ്കിലും പാളി. വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് പന്തെത്തുകയും, ക്രീസിന് വെളിയില്‍ നിന്ന വില്യംസനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയുമായിരുന്നു.. വില്യംസനെ പുറത്താക്കിയത് കൂടാതെ മറ്റൊരു വിക്കറ്റ് കൂടി കോഹ് ലി നേടി. കോള്‍സനായിരുന്നു ഇര. ഏഴ് ഓവറില്‍ ഒരു മെയ്ഡനോടെ 27 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു കോഹ് ലിയുടെ ബൗളിങ്ങ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com