ഇതാണ് ടീം, ഇങ്ങനെയാവണം ടീം; ഈ പാകിസ്ഥാന്‍കാരന്‍ ഇന്ത്യന്‍ ടീമിന്റെ കട്ട ഫാനാണ്!

കളിക്ക് മുന്‍പ് ശ്രദ്ധ നഷ്ടപ്പെടുന്നതെല്ലാം ഒഴിവാക്കുകയാണ് ഇന്ത്യന്‍ കളിക്കാരെന്ന് ഹോട്ടലിലെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു
ഇതാണ് ടീം, ഇങ്ങനെയാവണം ടീം; ഈ പാകിസ്ഥാന്‍കാരന്‍ ഇന്ത്യന്‍ ടീമിന്റെ കട്ട ഫാനാണ്!

ന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ കാണാന്‍ ആഗ്രഹിച്ചാണ് മാഞ്ചസ്റ്ററില്‍ ടാക്‌സി ഡ്രൈവറായ മുഹമ്മദ് എന്ന പാകിസ്ഥാനി അവര്‍ തങ്ങിയിരുന്ന ഹോട്ടലിലേക്കെത്തിയത്. പക്ഷേ കാണാനായില്ല. പിന്നാലെ തന്റെ ഹീറോകളായ പാക് ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്കും മുഹമ്മദ് എത്തി. അവിടെ പാക് കളിക്കാരെ കാണാന്‍ ഒരുവിധ തടസവും മുഹമ്മദ് നേരിട്ടില്ല. പക്ഷേ ഈ സംഭവത്തിന് ശേഷം മുഹമ്മദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകനായി. എന്തുകൊണ്ടെന്നല്ലേ? 

മുഹമ്മദ് പറയുന്നത് ഇങ്ങനെ. ജൂണ്‍ 15ലെ ഇന്ത്യ-പാക് മത്സരത്തിന്റെ തലേദിവസം വൈകുന്നേരം. ആ ഭാഗത്ത് കുറേ നാളായി ഞാന്‍ വാഹനമോടിക്കുന്നു. റാഡിസന്‍ ബ്ലൂവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്നത് എന്ന് ഞാനറിഞ്ഞു. ഹോട്ടലിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യന്‍ കളിക്കാരെ കാണാന്‍ സാധിക്കുമെന്ന സന്തോഷത്തില്‍ ഞാന്‍ ഹോട്ടലിലേക്ക് ചെന്നു. എന്നാല്‍ എന്നെ സുഹൃത്തുക്കള്‍ നിരാശരാക്കി. കളിക്ക് മുന്‍പ് ശ്രദ്ധ നഷ്ടപ്പെടുന്നതെല്ലാം ഒഴിവാക്കുകയാണ് ഇന്ത്യന്‍ കളിക്കാരെന്ന് ഹോട്ടലിലെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു. 

അവരുടെ മറുപടി എന്നെ നിരാശനാക്കി. എങ്കിലും, എത്രമാത്രം പ്രാധാന്യത്തോടെയാണ് അവര്‍ കളിയെ സമീപിക്കുന്നത് എന്നവിടെ എനിക്ക് ബോധ്യപ്പെട്ടു. അവിടുന്ന് ഞാന്‍ പാക് ടീം താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോയി. അവിടെയും നിരാശയായിരിക്കും ഫലം എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, പാക് കളിക്കാരെല്ലാം ഹോട്ടലില്‍ അവിടവിടയായി ഉണ്ടായി. അവരില്‍ ആരുടെ അടുത്ത് വേണമെങ്കിലും പോവാം, ആശംസയറിയിക്കാം എന്ന അവസ്ഥ. പക്ഷേ പാക് ടീം അവിടെ എന്നെ നിരാശനാക്കുകയാണ് ചെയ്തത്, മുഹമ്മദ് പറയുന്നു. 

അത്രയും അച്ചടക്കമുള്ള ടീമാണ് ഇന്ത്യയുടേത്. കളിയില്‍ അത് പ്രകടമാവുകയും ചെയ്യുന്നു. അന്ന് മുതല്‍ താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധനാവുകയായിരുന്നു എന്നാണ് ഈ പാകിസ്ഥാനി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com