ജാദവിനെ ഒഴിവാക്കുന്നത് മണ്ടത്തരമായേക്കും, കീവീസിനെതിരെ ശക്തന്‍; കാര്‍ത്തിക്കിനെ മാറ്റി ജാദവും ജഡേജയും ടീമിലെത്തിയാല്‍ നേട്ടങ്ങളേറെ

ജാദവിനേയും, ജഡേജയേയും ടീമില്‍ ഉള്‍പ്പെടുത്തി ദിനേശ് കാര്‍ത്തിക്കിനെ മാറ്റി നിര്‍ത്താന്‍ ടീമിനെ പ്രേരിപ്പിക്കുന്ന ജാദവിന്റെ കണക്കുകള്‍ ഇങ്ങനെയാണ്
ജാദവിനെ ഒഴിവാക്കുന്നത് മണ്ടത്തരമായേക്കും, കീവീസിനെതിരെ ശക്തന്‍; കാര്‍ത്തിക്കിനെ മാറ്റി ജാദവും ജഡേജയും ടീമിലെത്തിയാല്‍ നേട്ടങ്ങളേറെ

ഒരു അര്‍ധ ശതകം നേടിയെങ്കിലും കേദാര്‍ ജാദവിന്റെ ബാറ്റിങ്ങ് രീതിക്കെതിരെ ചോദ്യം ഉയരുകയായിരുന്നു. പതിയെ പ്ലേയിങ് ഇലവനില്‍ നിന്ന് ജാദവിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. എന്നാല്‍ ലോകകപ്പ് സെമി ഫൈനലിന് ഇറങ്ങുമ്പോള്‍ കേദാര്‍ ജാദവോ? രവീന്ദ്ര ജഡേജയോ എന്നതാണ് ചോദ്യം...ഇവിടെ മുന്‍തൂക്കം ജാദവിന് ലഭിക്കും. 

ജാദവിനേയും, ജഡേജയേയും ടീമില്‍ ഉള്‍പ്പെടുത്തി ദിനേശ് കാര്‍ത്തിക്കിനെ മാറ്റി നിര്‍ത്താന്‍ ടീമിനെ പ്രേരിപ്പിക്കുന്ന ജാദവിന്റെ കണക്കുകള്‍ ഇങ്ങനെയാണ്. വില്യംസനേയും, ടോം ലാതമിനെയും രണ്ട് വട്ടം വീതമാണ് ജാദവ് പുറത്താക്കിയിരിക്കുന്നത്. കീവീസിനെതിരെ ജാദവ് ആകെ മൊത്തം നേടിയത് 9 വിക്കറ്റും. 29.00 ശരാശരിയില്‍ 4.92 ഇക്കണോമിയിലാണ് ജാദവിന്റെ കീവീസിനെതിരായ ബൗളിങ് കണക്കുകള്‍. 

വില്യംസണ്‍, നിക്കോള്‍സ്, റോസ് ടെയ്‌ലര്‍, ടോം ലാതം, നീഷാം, മിച്ചല്‍ സാന്ത്‌നര്‍ എന്നിവരുടെ വിക്കറ്റാണ് കീവീസ് നിരയില്‍ ജാദവ് വീഴ്ത്തിയിരിക്കുന്നത് പല കളികളിലായി. ഈ കണക്കുകള്‍ മുന്‍ നിര്‍ത്തി ജാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ആറാം ബൗളര്‍ എന്ന ഓപ്ഷന്‍ കൂടി തെളിഞ്ഞ് വരും. 

എന്നാല്‍ ലോകകപ്പില്‍ ആറാം ബൗളര്‍ എന്ന ഓപ്ഷനില്‍ കോഹ് ലി അധികം ജാദവിനെ ഉപയോഗിച്ചിട്ടില്ലാത്തത് ജാദവിന് പ്രതികൂല ഘടകമാണ്. രണ്ട് ഓവര്‍ മാത്രമാണ് കളിച്ച ആറ് കളിയില്‍ ജാദവ് എറിഞ്ഞത്. ആ രണ്ട് ഓവറില്‍ 18 റണ്‍സ് വഴങ്ങുകയും ചെയ്തു. എന്നാല്‍, കീവീസിനെതിരായ ജാദവിന്റെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ കോഹ് ലിയും ടീം മാനേജ്‌മെന്റും ജാദവിനൊപ്പം നിന്നേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com