നെയ്മര്‍ മുങ്ങി; കട്ടക്കലിപ്പില്‍ പിഎസ്ജി; നാടകമൊന്നുമില്ലെന്ന് താരത്തിന്റെ പിതാവ്

നെയ്മറിനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍
നെയ്മര്‍ മുങ്ങി; കട്ടക്കലിപ്പില്‍ പിഎസ്ജി; നാടകമൊന്നുമില്ലെന്ന് താരത്തിന്റെ പിതാവ്

പാരിസ്: ലോക റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍. പുതിയ സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ പരിശീലന ക്യാമ്പില്‍ എത്താതെ മുങ്ങിയ നെയ്മറിന്റെ നടപടിയാണ് ക്ലബിനെ ചൊടിപ്പിച്ചിരിക്കുന്നത്. 

തിങ്കളാഴ്ച നടന്ന പിഎസ്ജിയുടെ സീനിയര്‍ ടീം പ്രീ സീസണ്‍ പരിശീലന ക്യാമ്പില്‍ നെയ്മര്‍ എത്തിയിരുന്നില്ല. കരാര്‍ ലംഘനമായാണ് ടീം താരത്തിന്റെ നടപടിയെ കണ്ടിട്ടുള്ളത്. 

അതേസമയം നെയ്മര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ലെന്ന വിവരം ക്ലബിന് നേരത്തെ തന്നെ അറിയാമെന്ന് നെയ്മറിന്റെ പിതാവ് വ്യക്തമാക്കിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെയ്മര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ് നെയ്മര്‍. അതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോഴുള്ളത്. ഈ മാസം 15ഓടെ നെയ്മര്‍ ടീമിനൊപ്പം ചേരുമെന്നും ഇക്കാര്യത്തില്‍ മറ്റ് നാടകങ്ങളൊന്നുമില്ലെന്നും ഇന്‍സ്റ്റിറ്റിയൂട്ടുമായി പിഎസ്ജിക്കും ബന്ധമുണ്ടെന്നും പിതാവ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 

2017ലാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്ന് ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം തിരിച്ച് ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങാന്‍ അഗ്രഹം പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് താരമോ അദ്ദേഹവുമായി അടുപ്പമുള്ളവരോ മനസ് തുറന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com