മഴ മാറിയില്ല; ഇന്ത്യ- ന്യൂസിലന്‍ഡ് സെമിഫൈനല്‍ നാളേക്ക് മാ​റ്റി 

ഇന്ത്യൻ സമയം നാളെ മൂന്ന് മണിക്കാണ് കളി തുടങ്ങുക
മഴ മാറിയില്ല; ഇന്ത്യ- ന്യൂസിലന്‍ഡ് സെമിഫൈനല്‍ നാളേക്ക് മാ​റ്റി 

മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ സെ​മി റി​സ​ർ​വ് ദി​ന​മാ​യ നാളേക്ക് മാ​റ്റി. ഇന്നത്തെ സ്കോറിൽ ന്യൂ​സി​ല​ൻ​ഡ് നാളെ ബാറ്റിങ് പുനരാരംഭിക്കും. ഇന്ത്യൻ സമയം നാളെ മൂന്ന് മണിക്കാണ് കളി തുടങ്ങുക. നാളെയും മഴ മൂലം കളി തടസ്സപ്പെട്ടാൽ ഇന്ത്യ നേരിട്ട് ഫൈനലിലെത്തും.

ഇന്ന് 46.1 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 211 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് മഴ എത്തിയത്. 67 റണ്‍സുമായി റോസ് ടെയ്‌ലറും മൂന്നു റണ്‍സുമായി ലാത്തമുമാണ് ക്രിസില്‍. 

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ തുടക്കത്തിലെ നഷ്ടമായി. തുടര്‍ന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസും വെറ്ററന്‍ താരം റോസ് ടെയ്‌ലറും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു.14 പന്തുകള്‍ നേരിട്ട മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഒരു റണ്‍സുമായാണ് കൂടാരം കയറിയത്. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്യാച്ചെടുത്താണ് കിവി ഓപ്പണറെ മടക്കിയത്. ഹെന്റി നിക്കോള്‍സിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 51 പന്തുകള്‍ നേരിട്ട് 28 റണ്‍സുമായാണ് നിക്കോള്‍സ് പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com