ഇന്ത്യയെ തുടക്കത്തിലെ ഞെട്ടിച്ച് കീവീസ് പേസര്‍മാര്‍; രോഹിത്തും, രാഹുലും കോഹ് ലിയും കൂടാരം കയറിയത് അഞ്ച് റണ്‍സിനിടെ

ഒരു റണ്‍സ് വീതമെടുത്താണ് രാഹുല്‍, രോഹിത്, കോഹ് ലി എന്നിവര്‍ മടങ്ങിയത്
ഇന്ത്യയെ തുടക്കത്തിലെ ഞെട്ടിച്ച് കീവീസ് പേസര്‍മാര്‍; രോഹിത്തും, രാഹുലും കോഹ് ലിയും കൂടാരം കയറിയത് അഞ്ച് റണ്‍സിനിടെ

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 240 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ഞെട്ടിച്ച് കീവീസ് ബൗളര്‍മാര്‍. മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് എടുത്തപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്മാരേയാണ് കീവീസ് പേസര്‍മാര്‍ കൂടാരം കയറ്റിയത്. 

ഒരു റണ്‍സ് വീതമെടുത്താണ് രാഹുല്‍, രോഹിത്, കോഹ് ലി എന്നിവര്‍ മടങ്ങിയത്. ഹെന്റി ഇന്ത്യയുടെ ഓപ്പണര്‍മാരെ മടക്കിയപ്പോള്‍ ബോള്‍ട്ടാണ് കോഹ് ലിയെ മടക്കിയത്. മാറ്റ് ഹെന്റിയുടെ ക്ലാസിക് ഡെലിവറിയില്‍ രോഹിത് എഡ്ജ് ചെയ്ത് ടോം ലാതിമിന്റെ കൈകളിലേക്കെത്തുകയായിരുന്നു. പിന്നാലെ കോഹ് ലിയെ ബോള്‍ട്ട് വിക്കറ്റിന് മുന്‍പില്‍ കുടുക്കി. ഹെന്റിയുടെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത് രാഹുലും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

സെമിയില്‍ ചെയ്‌സ് ചെയ്ത് ജയം പിടിക്കുക ഇന്ത്യയ്ക്കിനി വലിയ കടമ്പയാവുമെന്ന് വ്യക്തം. ഓള്‍ഡ് ട്രഫോര്‍ഡില്‍ ചെയ്‌സ് ചെയ്യുമ്പോള്‍ ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ പിന്തുണ ലഭിക്കുക. മൂടിക്കെട്ടിയ അന്തരീക്ഷം കൂടിയാവുമ്പോള്‍ ഇന്ത്യ വിയര്‍ക്കും. റിസര്‍വ് ഡേ കളി പുനരാരംഭിച്ചപ്പോള്‍ 28 റണ്‍സ് മാത്രം ടോട്ടലിനോട് കൂട്ടിച്ചേര്‍ക്കാനാണ് കീവീസിനായത്. 

മൂന്ന് ഓവറിനിടെ മൂന്ന് കീവീസ് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി. എന്നാല്‍ ഇന്ത്യയ്ക്കായി ബൂമ്രയും ഭുവിയും നിര്‍ത്തിയിടത്ത് നിന്ന് തന്നെ തുടങ്ങുകയായിരുന്നു കീവീസ് ബൗളര്‍മാരും. കളി പുരോഗമിക്കുംതോറും വിക്കറ്റ് സ്ലോ ആവുകയും ഹെന്റി ബോള്‍ട്ട്, ഫെര്‍ഗൂസന്‍ എന്നിവര്‍ക്ക് പന്ത് മൂവ് ചെയ്യിക്കാന്‍ കഴിയുകയും ചെയ്താല്‍ ഇന്ത്യ ലോര്‍ഡിലേക്കെത്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com