ഓള്‍ഡ് ട്രഫോര്‍ഡില്‍ മാനം തെളിഞ്ഞു, ഇന്ത്യ-കീവീസ് സെമി പോര് പുനഃരാരംഭിച്ചു, തുടരെ വിക്കറ്റ് വീഴ്ത്തി ബൂമ്രയും ഭുവിയും

മൂന്ന് ഓവറില്‍ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ച് 250ന് അടുത്ത് ടോട്ടല്‍ എത്തിക്കാനാവും കീവീസ് ലക്ഷ്യം വയ്ക്കുക
ഓള്‍ഡ് ട്രഫോര്‍ഡില്‍ മാനം തെളിഞ്ഞു, ഇന്ത്യ-കീവീസ് സെമി പോര് പുനഃരാരംഭിച്ചു, തുടരെ വിക്കറ്റ് വീഴ്ത്തി ബൂമ്രയും ഭുവിയും

തെളിഞ്ഞ കാലാവസ്ഥയില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പുനരാരംഭിച്ചു. രാവിലെ നേരിയ തോതില്‍ മാത്രമാണ് മഴ പെയ്തത് എന്നതിനാല്‍ സമയത്ത് തന്നെ ഗ്രൗണ്ട് കളിക്കായി തയ്യാറാക്കാനായി. ഇന്നലെ 46ാം ഓവറിലെ ആദ്യ ഡെലിവറി എറിഞ്ഞ് നിര്‍ത്തിയ ഭുവി സ്‌പെല്‍ തുടര്‍ന്നപ്പോള്‍ ടെയ്‌ലറായിരുന്നു സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍. 

തന്റെ ഓവറിലെ അവസാന പന്തില്‍ ടെയ്‌ലറിന്റെ വിക്കറ്റ് വീഴ്ത്തി ബൂമ്ര കീവീസിനെ പ്രഹരിച്ചു. പിന്നാലെ ലാതമിനെ ഭുവിയും മടക്കി. . മൂന്ന് ഓവറില്‍ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ച് 250ന് അടുത്ത് ടോട്ടല്‍ എത്തിക്കാനാവും കീവീസ് ലക്ഷ്യം വയ്ക്കുക. ഇന്നലെ 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കീവീസ് 211 റണ്‍സിലെത്തിയപ്പോഴാണ് മഴ കളി മുടക്കിയത്. 

ഇടയ്ക്കിടെ ശക്തമായ മഴ വന്നതോടെ മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റി വയ്‌ക്കേണ്ടി വന്നു. ഇന്നും മഴ കളി മുടക്കി ഇന്ത്യയ്ക്ക് 20 ഓവര്‍ എങ്കിലും ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് ബലത്തില്‍ ഇന്ത്യ ഫൈനലിലേക്ക് കടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com