തകര്‍പ്പന്‍ ക്യാച്ചിലൂടെ കാര്‍ത്തിക്കിനേയും മടക്കി കീവീസ്; ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കി ഇന്ത്യന്‍ തന്ത്രം

മഴ കളി മുടക്കി എത്തിയാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ ഫലം നിര്‍ണയിക്കുകയാണെങ്കില്‍ റണ്‍റേറ്റ് ഉയര്‍ത്തി നിര്‍ത്തുക കൂടിയാണ് ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കി ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്
തകര്‍പ്പന്‍ ക്യാച്ചിലൂടെ കാര്‍ത്തിക്കിനേയും മടക്കി കീവീസ്; ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കി ഇന്ത്യന്‍ തന്ത്രം

ട്ട്‌സൈഡ് ഓഫായെത്തിയ മാറ്റ് ഹെന്‍ റിയുടെ ഡെലിവറി. ഓഫ് സൈഡിലേക്ക് പ്രതിരോധിച്ച് ഷോട്ട് ഉതിര്‍ക്കാനുള്ള ദിനേശ് കാര്‍ത്തിക്കിന്റെ ശ്രമം. പന്ത് ഗ്രൗണ്ട് തൊടുന്നതിന് ഇഞ്ചുകള്‍ മാത്രം വ്യത്യാസത്തില്‍ നീഷാമിന്റെ വലംകൈയില്‍ പന്ത് സുരക്ഷിതം. ദിനേശ് കാര്‍ത്തിക് ഡ്രസിങ് റൂമിലേക്ക് മടങ്ങി. നാണംകെട്ട തോല്‍വിയുടെ ഭീഷണിയില്‍ ഇന്ത്യ. 

10 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലേക്കാണ് ഇന്ത്യ വീണത്.  ധോനിക്ക് പകരം ഹര്‍ദിക് പാണ്ഡ്യയെ ആറാമനാക്കി ഇറക്കിയിരിക്കുകയാണ് ഇന്ത്യ. രണ്ട് ഹാര്‍ഡ് ഹിറ്റര്‍മാരാണ് ക്രീസിലിപ്പോള്‍ എന്ന പ്രത്യേകതയുമുണ്ട്. തകര്‍പ്പനടികള്‍ക്ക് പ്രാപ്തരായ ഇവരിലൂടെ സമ്മര്‍ദ്ദം തിരികെ കീവീസിലേക്ക് നല്‍കുകയാവും ഇന്ത്യയുടെ ലക്ഷ്യം.വേണ്ട സമയത്ത് ബൗണ്ടറികള്‍ നേടാനും, സിംഗിളുകളിലൂടെ സ്‌കോര്‍ ചലിപ്പിച്ച് നിലയുറപ്പിക്കാനും ഇവര്‍ക്കായാല്‍ അത് കീവീസ് ബൗളര്‍മാരിലും ഫീല്‍ഡര്‍മാരിലും അസ്വസ്ഥത തീര്‍ക്കും. 

മഴ കളി മുടക്കി എത്തിയാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ ഫലം നിര്‍ണയിക്കുകയാണെങ്കില്‍ റണ്‍റേറ്റ് ഉയര്‍ത്തി നിര്‍ത്തുക കൂടിയാണ് ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കി ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഹര്‍ദിക്കിന്റേയോ പന്തിന്റെയോ വിക്കറ്റ് പോയാലും നിലയുറപ്പിച്ച് നിന്ന് ധോനിക്ക് കളി ഫിനിഷ് ചെയ്യാന്‍ സാധിക്കുമെന്ന കണക്കു ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കിയതിലുണ്ട്. കോഹ് ലി പുറത്തായതിന് പിന്നാലെ പരിചയ സമ്പത്ത് കുറഞ്ഞ പന്തിനെ തന്നെ നാലാമനാക്കി ഇറക്കിയതിനെ ചൊല്ലിയും ഇന്ത്യ സെമിയില്‍ തോറ്റാല്‍ വിമര്‍ശനം ഉയരുമെന്ന് ഉറപ്പാണ്. 

240 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ 5-3 എന്ന നിലയില്‍ തകര്‍ക്കുകയായിരുന്നു കീവീസ്. ഒരു റണ്‍സ് വീതമെടുത്താണ് രാഹുലും രോഹിത്തും കോഹ് ലിയും കൂടാരം കയറിയത്. മാറ്റ് ഹെന്‍ റിയാണ് ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റില്‍ മൂന്നും വീഴ്ത്തിയത്. ധോനിയും, ജഡേജയും വരെ നീളുന്ന ബാറ്റിങ് സാധ്യതകള്‍ ഇന്ത്യയ്ക്ക് ഈ ഘട്ടത്തിലും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com