രവി ശാസ്ത്രിയുടെ കാലിനിടയില്‍ മദ്യകുപ്പി? സത്യാവസ്ഥ ഇതാണ്‌

രവി ശാസ്ത്രിയെ സൂം ചെയ്ത്, ശാസ്ത്രിയിരിക്കുന്ന കസേരയുടെ അടിയില്‍ മദ്യകുപ്പി കാണിച്ചുള്ള ഫോട്ടോകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്
രവി ശാസ്ത്രിയുടെ കാലിനിടയില്‍ മദ്യകുപ്പി? സത്യാവസ്ഥ ഇതാണ്‌

ലണ്ടണ്‍: ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്‍പ് എടുത്ത ടീം ഫോട്ടോ ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ഫോട്ടോയില്‍ നിന്ന് രവി ശാസ്ത്രിയെ സൂം ചെയ്ത്, ശാസ്ത്രിയിരിക്കുന്ന കസേരയുടെ അടിയില്‍ മദ്യകുപ്പി കാണിച്ചുള്ള ഫോട്ടോകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. 

എന്നാല്‍ സത്യാവസ്ഥ ആരാധകര്‍ തന്നെ കണ്ടെത്തി. ബിസിസിഐ ഷെയര്‍ ചെയ്ത ഫോട്ടോയില്‍ രവി ശാസ്ത്രിയുടെ കാലുകള്‍ക്കിടയില്‍ ഈ മദ്യക്കുപ്പിയില്ല. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് പ്രചരിച്ചത് എന്ന് വ്യക്തം. ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നില്‍ എന്ന് പറഞ്ഞാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടത്. 

ലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ഒരു ടീം ഒരു രാജ്യം ഒരു വികാരം എന്ന തലക്കെട്ടോടെയാണ് ബിസിസിഐ ചിത്രം പങ്കുവെച്ചത്. നേരത്തേയും, മദ്യലഹരിയില്‍ ശാസ്ത്രി എന്ന് പറഞ്ഞ് ട്രോളി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com