കരുത്ത് കാണിക്കാന്‍ ജഡേജയോട് പറഞ്ഞ്, ധോനി പുറത്തായപ്പോള്‍ കരഞ്ഞ്; നിരാശ എത്രമാത്രമെന്ന് മുഖത്തെഴുതി രോഹിത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th July 2019 11:47 AM |
Last Updated: 11th July 2019 12:11 PM | A+A A- |

ധോനിയും ജഡേജയും ചേര്‍ന്ന് ലോര്‍ഡ്‌സിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് തോന്നിച്ച നിമിഷം. തിരിച്ചു വരവുകളുടെ വലിയ ചരിത്രമുള്ള ഓള്‍ഡ് ട്രഫോര്‍ഡില്‍ അവിശ്വസനീയ ജയം ഇന്ത്യ മുന്‍പില്‍ കണ്ട നിമിഷം. പക്ഷേ, അതുണ്ടായില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ച ആ നിമിഷങ്ങളില്‍ ഡഗൗട്ടില്‍ നിന്നിരുന്ന രോഹിത് ശര്‍മയുടെ മുഖഭാവങ്ങളാണ് ആരാധകരെ കൂടുതല്‍ സങ്കടത്തിലാക്കിയത്...
തോല്‍വി എത്രമാത്രം ടീമിനെ നിരാശപ്പെടുത്തിയെന്ന് വ്യക്തമാക്കി ആയിരുന്നു രോഹിത്തിന്റെ നില്‍പ്പ്...ക്രീസില്‍ നില്‍ക്കുന്ന ജഡേജയോട് കരുത്ത് കാണിക്കാന്‍ പറഞ്ഞും, ഹര്‍ദിക് പുറത്തായപ്പോള്‍, ധോനി മടങ്ങിയപ്പോള്‍ സങ്കടം താങ്ങാനാവാതെ നിന്ന്..ജഡേജ പുറത്തായപ്പോള്‍ ബൗണ്ടറി ലൈനിന് പിറകില്‍ ഇരുന്ന് കരഞ്ഞും രോഹിത് വികാരാധീതനായി.
വ്യക്തിപരമായി രോഹിത്തിന് ഏറെ നേട്ടങ്ങള്‍ കൊണ്ടുവന്ന ലോകകപ്പായിരുന്നു ഇത്. അഞ്ച് സെഞ്ചുറിയെന്ന നേട്ടത്തിലൂടെ റെക്കോര്‍ഡ് തീര്‍ത്തു. പക്ഷേ അപ്പോഴെല്ലാം രോഹിത് പറഞ്ഞിരുന്നത് ടീമിന്റെ ജയത്തിന് വേണ്ടിയാണ്, ടീം ജയിക്കുക എന്നതാണ് പ്രധാനം എന്ന്. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ രോഹിത്തിന് ടീമിന് താങ്ങാവാനായില്ല.
#INDvNZ
— Bunny (@bunnyj96) July 10, 2019
India also won by defeating ☑️
I'm Proud For Being Indian
Love You Rohit Sharma Hitman pic.twitter.com/q2uM8H7LsC
As a sports person, I can never dislike him. This is literally making me so emotional. Rohit Sharma, you are amazing.#indiavsNewzealand #CWC19 #Dhoni pic.twitter.com/Eu63xNMvih
— Amit kumar (@Amit83455971) July 10, 2019