കീവീസിന് വേണ്ടി കളിക്കാന്‍ ധോനി യോഗ്യനല്ല, പൗരത്വം മാറാന്‍ നോക്കുന്നുണ്ടോ? ന്യൂസിലാന്‍ഡ് നായകന്‍ ചോദിക്കുന്നു

പൗരത്വം മാറ്റാന്‍ ധോനി ആലോചിക്കുന്നുണ്ടോ? എങ്കില്‍ സെലക്ഷനില്‍ ഞങ്ങള്‍ക്ക് പരിഗണിക്കാനാവും...
കീവീസിന് വേണ്ടി കളിക്കാന്‍ ധോനി യോഗ്യനല്ല, പൗരത്വം മാറാന്‍ നോക്കുന്നുണ്ടോ? ന്യൂസിലാന്‍ഡ് നായകന്‍ ചോദിക്കുന്നു

ന്യൂസിലാന്‍ഡിന് വേണ്ടി കളിക്കാന്‍ ധോനി യോഗ്യനല്ല. പൗരത്വം മാറ്റാന്‍ ധോനി ആലോചിക്കുന്നുണ്ടോ? എങ്കില്‍ സെലക്ഷനില്‍ ഞങ്ങള്‍ക്ക് പരിഗണിക്കാനാവും...ധോനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു കീവീസ് നായകന്‍ കെയിന്‍ വില്യംസണിന്റെ ഈ വാക്കുകള്‍. 

ലോകോത്തര താരമാണ് അദ്ദേഹം. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ധോനിയുടെ അനുഭവസമ്പത്ത് വളരെ വളരെ പ്രധാനപ്പെട്ടതാണ്. ജഡേജയുമൊത്തുള്ള ധോനിയുടെ കൂട്ടുകെട്ട് വിലമതിക്കാനാവാത്തതാണെന്നും വില്യംസണ്‍ പറഞ്ഞു. ധോനി റണ്‍ഔട്ട് ആയതാണ് നിര്‍ണായകമായത് എന്നും കീവീസ് നായകന്‍ പറഞ്ഞു. 

ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു മത്സരം പല കാരണങ്ങള്‍ കൊണ്ടും. എന്നാല്‍ ആ റണ്‍ഔട്ട് നിര്‍ണായകമായി. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ധോനി കളി ഫിനിഷ് ചെയ്യുന്നത് നിരവധി വട്ടം ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഏത് വിധേനയും ധോനിയെ പുറത്താക്കുക എന്നതായിരുന്നു പ്രധാനം. ആ റണ്‍ഔട്ടും ജഡേജയെ പുറത്താക്കിയതുമാണ് കളിയില്‍ നിര്‍ണായകമായത്, വില്യംസണ്‍ പറയുന്നു.

ഇന്ത്യന്‍ സ്‌കോര്‍ 216ല്‍ നില്‍ക്കെ 48ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോനിയെ ഡയറക്ട് ഹിറ്റിലൂടെ ഗപ്റ്റില്‍ മടക്കുകയായിരുന്നു. 
ധോനി മടങ്ങിയതോടെ ഇന്ത്യ ഇന്നിങ്‌സും സെമി സാധ്യതകളും അവസാനിച്ചു. ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് 112 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് തീര്‍ത്തത്. 48ാം ഓവര്‍ മുതല്‍ കൂറ്റനടികളിലൂടെ റണ്‍സ് കണ്ടെത്താനായിരുന്നു ധോനി ലക്ഷ്യം വെച്ചത്. ഓവറിലെ ആദ്യ പന്ത് തന്നെ ഫെര്‍ഗൂസനെ സിക്‌സ് പറത്തി ധോനി നയം വ്യക്തമാക്കുകയും ചെയ്തു. പക്ഷേ ക്രീസ് ലൈനില്‍ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയനിന് അവസാനമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com