നദാലിനെ തോല്‍പ്പിച്ച് ഫെഡറര്‍ ഫൈനലില്‍; കലാശപ്പോര് ജോക്കോവിച്ചിനെതിരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th July 2019 01:04 AM |
Last Updated: 13th July 2019 01:04 AM | A+A A- |

ലണ്ടൻ: വിമ്പിള്‍ഡന്‍ ടെന്നീസ് സെമി ഫൈനലില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് റോജര്‍ ഫെഡറര്‍ ഫൈനലില്‍. നാല സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ ജയം. സ്‌കോര്‍ 6-7,6-1,3-6,4-6.
ആദ്യ സെറ്റ് നേടിയ ഫെഡറർ രണ്ടാം സെറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകളും നേടി ഫെഡറർ ജയം പിടിച്ചു.
ഫൈനലില്‍ ഫെഡറര്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ നേരിടും. ഇത് പന്ത്രണ്ടാം തവണയാണ് ഫെഡറർ വിമ്പിൾഡൻ ഫൈനലിൽ എത്തുന്നത്.
The moment @rogerfederer reached his 12th #Wimbledon final... pic.twitter.com/AJrP3yYCns
— Wimbledon (@Wimbledon) July 12, 2019