റണ്‍സ് പിന്തുടരുന്ന കാര്യത്തില്‍  'വെറെ ലെവല്‍'; ധോണി ഇല്ലായിരുന്നുവെങ്കില്‍ ജയസാധ്യത പോലും കാണില്ല: പിന്തുണയുമായി സ്റ്റീവ് വോ 

 ധോണി ഇല്ലായിരുന്നുവെങ്കില്‍ മത്സരം ജയിക്കാനുളള സാധ്യത പോലും ഉണ്ടാകുമായിരുന്നില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ
റണ്‍സ് പിന്തുടരുന്ന കാര്യത്തില്‍  'വെറെ ലെവല്‍'; ധോണി ഇല്ലായിരുന്നുവെങ്കില്‍ ജയസാധ്യത പോലും കാണില്ല: പിന്തുണയുമായി സ്റ്റീവ് വോ 

ലണ്ടന്‍: മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ധോണി ഇല്ലായിരുന്നുവെങ്കില്‍ മത്സരം ജയിക്കാനുളള സാധ്യത പോലും ഉണ്ടാകുമായിരുന്നില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. ധോണി പന്തുകള്‍ വെറുതെ പാഴാക്കി കളയുന്നു എന്ന തരത്തില്‍  വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയെ പിന്തുണച്ച് സ്റ്റീവ് വോ രംഗത്തുവന്നത്. 

നിരവധി കളികളില്‍ ധോണി ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ധോണി ഒരേ ശൈലിയിലാണ് കളിക്കുന്നത്. ധോണി ഉണ്ടെങ്കില്‍ ജയിക്കാനുളള സാധ്യത ഒരുക്കി തരും. അല്ലാത്ത പക്ഷം അതിനുളള സാധ്യത മങ്ങുമെന്ന് സ്റ്റീവ് വോ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കിടെ, പന്ത് വെറുതെ കളയുന്നതുമായി ബന്ധപ്പെട്ട് ധോണിക്കെതിരെ നിരവധി പ്രമുഖര്‍ വിമര്‍ശനങ്ങളുമായി രംഗത്തുവന്നിരുന്നു. സച്ചിനെ പോലുളള താരങ്ങളും പന്ത് പാഴാക്കുന്നതില്‍ ധോണിയെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും സ്റ്റീവ് വോ പറഞ്ഞു.

എല്ലായ്‌പ്പോഴും വിജയം സാധ്യമല്ല എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമാണ്. ഏകദിന മത്സരങ്ങളില്‍ റണ്‍സ് പിന്തുടരുന്നത് ഒരു ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇക്കാര്യത്തില്‍ മറ്റെതൊരു വ്യക്തിയെക്കാളും ധോണി ഉയരത്തിലാണെന്നും സ്റ്റീവ് വോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com