വിമ്പിള്‍ഡണ്‍ ടെന്നീസ് കിരീടം റൊമാനിയയുടെ സിമോണ ഹാലെപ്പിന്. ഫൈനലില്‍ സെറീസ വില്യംസിനെ തോല്‍പ്പിച്ചാണ് ഹാലെപ്പ് കിരീടം സ്വന്തമാക്കിയത്. 62-,6-2 എന്ന സ്കോറിലാണ് ഹാലെപ്പ് സെറീനയെ വീഴ്ത്തിയത്.
ഹാലെപ്പിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്സ്ലാം കിരീടവുമാണിത്. ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനിറങ്ങിയ സെറീനയെ ഹാലെപ്പ് പിടിച്ചു കെട്ടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ