അടുത്ത ഐപിഎല്‍ സീസണില്‍ ധോനി കളിക്കുമോ? അഭ്യൂഹങ്ങള്‍ ഗൗരവമായെടുക്കേണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ധോനി അടുത്ത സീസണ്‍ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉന്നത വൃത്തങ്ങള്‍
അടുത്ത ഐപിഎല്‍ സീസണില്‍ ധോനി കളിക്കുമോ? അഭ്യൂഹങ്ങള്‍ ഗൗരവമായെടുക്കേണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് 

ലോകകപ്പിലെ ഇന്ത്യയുടെ അവസന മത്സരം ഇന്ത്യയ്ക്ക് വേണ്ടിയുള്ള ധോനിയുടെ അവസാന മത്സരമാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ലോകകപ്പില്‍ സെമിയില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഇനി ധോനിയുടെ തീരുമാനത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. 

വിരമിക്കുകയാണെങ്കില്‍ ധോനി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമായിരിക്കുമോ വിരമിക്കുക? ഐപിഎല്‍ തുടര്‍ന്നും കളിക്കുമോ എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ധോനി അടുത്ത സീസണ്‍ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉന്നത വൃത്തങ്ങള്‍. 

അഭ്യൂഹങ്ങള്‍ എന്ത് തന്നെ ആയാലും ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി അടുത്ത ഐപിഎല്‍ സീസണ്‍ കളിക്കുമെന്നാണ് ടീം മാനേജ്‌മെന്റിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2008 മുതല്‍ ചെന്നൈയെ നയിക്കുന്നത് ധോനിയാണ്. 2019 ഐപിഎല്‍ ഫൈനലില്‍ മുംബൈയോട് തോല്‍വി നേരിട്ടതിന് ശേഷം അടുത്ത സീസണില്‍ കളിക്കാന്‍ ഉണ്ടാവുമോ എന്ന ചോദ്യവും ധോനിക്ക് നേരെ ഉയര്‍ന്നിരുന്നു. 

ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ധോനിയവിടെ മറുപടി നല്‍കിയത്. ലോകകപ്പിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം വിരമിക്കലിനെ കുറിച്ച് ധോനി മനസ് തുറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2020 ട്വന്റി20 ലോകകപ്പ് വരെ തുടരാന്‍ ധോനി താത്പര്യം പ്രകടിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com