നിങ്ങള്‍ റായിഡുവിനോട് ചെയ്തത് കാണുമ്പോള്‍ നിരാശ തോന്നുന്നു; നാലാം സ്ഥാനത്തില്‍ ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് യുവി

നാലാം സ്ഥാനത്ത് കളിപ്പിക്കാന്‍ മുന്‍പില്‍ കണ്ട് മാനേജ്‌മെന്റ് ഒരു താരത്തെ വളര്‍ത്തിക്കൊണ്ട് വരികയും, നീ ലോകകപ്പ് കളിക്കാന്‍ പോവുകയാണെന്ന് ആ താരത്തോട് പറയുകയും വേണ്ടിയിരുന്നു
നിങ്ങള്‍ റായിഡുവിനോട് ചെയ്തത് കാണുമ്പോള്‍ നിരാശ തോന്നുന്നു; നാലാം സ്ഥാനത്തില്‍ ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് യുവി

ഇന്ത്യന്‍ മധ്യനിരയിലെ നാലാം സ്ഥാനം ഇന്ത്യന്‍ മാനേജ്‌മെന്റ് കൈകാര്യം ചെയ്ത വിധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍  മുന്‍ താരം യുവരാജ് സിങ്. നാലാം സ്ഥാനത്തേക്കായി ഒരു താരത്തെ മാനേജ്‌മെന്റ് വളര്‍ത്തിക്കൊണ്ട് വരേണ്ടിയിരുന്നു എന്നാണ് യുവി പറയുന്നത്. 

നാലാം സ്ഥാനത്ത് കളിപ്പിക്കാന്‍ മുന്‍പില്‍ കണ്ട് മാനേജ്‌മെന്റ് ഒരു താരത്തെ വളര്‍ത്തിക്കൊണ്ട് വരികയും, നീ ലോകകപ്പ് കളിക്കാന്‍ പോവുകയാണെന്ന് ആ താരത്തോട് പറയുകയും വേണ്ടിയിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. 2003 ലോകകപ്പ് പോലെ. ആ ലോകകപ്പിന് മുന്‍പ് ന്യൂസിലാന്‍ഡിനെതിരെ കളിച്ച് തകര്‍ന്നടിയുകയായിരുന്നു നമ്മള്‍. പക്ഷേ ആ ടീമാണ് 2003 ലോകകപ്പ് കളിച്ചത്, യുവി ചൂണ്ടിക്കാണിക്കുന്നു. 

റായിഡുവിനോട് അവര്‍ ചെയ്തത് കാണുമ്പോള്‍ നിരാശ തോന്നുന്നു. കീവീസിനെതിരെ റണ്‍സ് കണ്ടെത്തിയിട്ടും, മൂന്ന് നാല് മോശം ഇന്നിങ്‌സിന്റെ പേരില്‍ റായിഡുവിനെ പുറത്താക്കി. പിന്നെ റിഷഭ് പന്തിനെ പരീക്ഷിച്ചു. പന്തിനേയും പകുതി വെച്ച് ടീമില്‍ നിന്ന് മാറ്റി. നാലാം സ്ഥാനത്ത് മികവാണ് ലക്ഷ്യം വയ്ക്കുന്നത് എങ്കില്‍ ആ താരത്തെ മുന്‍പില്‍ കണ്ട് എല്ലാ പിന്തുണയും നല്‍കണമായിരുന്നുവെന്ന് യുവി പറയുന്നു,.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com