ഫൈനലില്‍ ആദ്യം കീവീസിന്റെ ബാറ്റിങ്, സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയത് ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ന്യൂസിലാന്‍ഡ് 

ലോര്‍ഡ്‌സില്‍ കഴിഞ്ഞ നാല് ലോകകപ്പ് മത്സരങ്ങളില്‍ നാലിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചത്
ഫൈനലില്‍ ആദ്യം കീവീസിന്റെ ബാറ്റിങ്, സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയത് ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ന്യൂസിലാന്‍ഡ് 

ലോകകപ്പ് കലാശപ്പോരില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ലോര്‍ഡ്‌സില്‍ കഴിഞ്ഞ നാല് ലോകകപ്പ് മത്സരങ്ങളില്‍ നാലിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചത്. 289 റണ്‍സാണ് ലോര്‍ഡ്‌സിലെ ശരാശരി സ്‌കോര്‍.

സെമിയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയതിന് സമാനമായി ഇംഗ്ലണ്ടിനേയും വീഴ്ത്താനാണ് കീവീസിന്റെ ലക്ഷ്യം. കാലാവസ്ഥയെ ആശ്രയിച്ച് പെരുമാറുന്നതാണ് ലോര്‍ഡ്‌സിലെ പിച്ച്. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമെന്ന് വ്യക്തമായിരുന്നു.  എന്നാല്‍, മൂടിക്കെട്ടിയ നിലയിലാണ് ലോര്‍ഡ്‌സിലെ അന്തരീക്ഷം. ഇവിടെ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തതിലൂടെ സെമിയിലെ കളി ഫൈനലിലും ആവര്‍ത്തിക്കുകയാണ് കീവീസിന്റെ ലക്ഷ്യമെന്ന് വ്യക്തം. 

ലോകകപ്പ് 2019ല്‍ 315 റണ്‍സാണ് ലോര്‍ഡ്‌സിലെ ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാനാണ് ഈ സ്‌കോര്‍ കുറിച്ചത്. ലോകകപ്പില്‍ ഇതുവരെ 9 വട്ടമാണ് കീവീസും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നത്. അഞ്ച് വട്ടം ന്യൂസിലാന്‍ഡ് ജയിച്ചപ്പോള്‍ നാല് വട്ടമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. സെമി ഫൈനലില്‍ തകര്‍പ്പന്‍ ജയം നേടിയാണ് ഇംഗ്ലണ്ടും കീവീസും എത്തുന്നത്. ആവേശം നിറച്ച സെമിയില്‍ ഇന്ത്യയെ ജയം പിടിക്കാന്‍ അനുവദിക്കാതെ കീവിസ് എത്തുമ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകപക്ഷീയമായ ജയം നേടിയാണ് ഇംഗ്ലണ്ട് ശക്തി കാട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com