ആ പാപഭാരമാണോ നിങ്ങളെ വീഴ്ത്തിയത്? ആ റണ്‍ഔട്ടിന് വേണ്ടി മാത്രമായിരുന്നോ ഗപ്റ്റില്‍ നിങ്ങള്‍ ഇംഗ്ലണ്ടിലേക്ക് വന്നത്?

2015 ലോകകപ്പില്‍ 237 റണ്‍സ് ഒറ്റയ്ക്ക് സ്‌കോര്‍ ചെയ്ത് വിന്‍ഡിസിനെ അടപടലം പറത്തിയ ഗപ്റ്റിലാണ് ഇതെന്നതും മറക്കരുത്...
ആ പാപഭാരമാണോ നിങ്ങളെ വീഴ്ത്തിയത്? ആ റണ്‍ഔട്ടിന് വേണ്ടി മാത്രമായിരുന്നോ ഗപ്റ്റില്‍ നിങ്ങള്‍ ഇംഗ്ലണ്ടിലേക്ക് വന്നത്?

സെമി ഫൈനലില്‍ ധോനിയെ റണ്‍ഔട്ടാക്കി ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്താന്‍ വേണ്ടി മാത്രമായിരുന്നോ 2019 ലോകകപ്പ് നിങ്ങള്‍ കളിച്ചത്? ഫോമിലേക്കെത്താനാവാതെ ടീമിനെ കുഴക്കിക്കൊണ്ടിരിക്കുകയായിരുന്നു ഗപ്റ്റില്‍ ടീമിനെ. എന്നിട്ടും സൂപ്പര്‍ ഓവറില്‍ ഗപ്റ്റിലിനെ ടീം വിശ്വസിച്ചു...സെമിയില്‍ തകര്‍പ്പന്‍ ഡയറക്ട് ഹിറ്റിലൂടെ ഹീറോയായ ഗപ്റ്റിലിന് പക്ഷേ, ക്രിക്കറ്റ് ലോകം എന്നും ഓര്‍ത്തു വയ്ക്കുന്ന ലോകകപ്പ് ഫൈനലിന്റെ ഭാരവും പേറി വേണം ഇനി ജീവിക്കാന്‍...

ലങ്കയ്‌ക്കെതിരെ 137 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ 73ന് റണ്‍സിന് പുറത്താവാതെ നിന്നാണ് ഗപ്റ്റില്‍ ഇംഗ്ലണ്ടില്‍ കളി തുടങ്ങിയത്. ആ 73 തൊട്ട് പിന്നെയങ്ങോട്ട് വീഴുകയായിരുന്നു ഇംഗ്ലണ്ടിന്റൈ വെടിക്കെട്ട് ഓപ്പണര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ എന്‍ഗിഡിയുടെ നാല് പന്തില്‍ മൂന്നും ബൗണ്ടറി കടത്തി തന്റെ ക്ലാസിക് ഫോമിലേക്ക് എത്തുന്നു എന്ന സൂചന നല്‍കി ഗപ്റ്റില്‍. പക്ഷേ, ഹിറ്റ് വിക്കറ്റിലൂടെ ലോകകപ്പില്‍ മടങ്ങുന്ന പത്താമത്തെ താരമാവാനായിരുന്നു ഗപ്റ്റിലിന്റെ വിധി. 

അവിടേയും തീര്‍ന്നില്ല ഗപ്റ്റിലിന്റെ ദുര്‍വിധി. അഫ്ഗാന്റെ അഫ്താബ് അലമില്‍ നിന്ന് വന്ന ഇന്‍ സ്വിങ്ങറില്‍ വീണതോടെ ലോകകപ്പില്‍ ആദ്യ പന്തില്‍ പുറത്താവുന്ന കീവീസ് ഓപ്പണര്‍ എന്ന പേരും ഗപ്റ്റിലിന്റെ പേരിലേക്ക് വന്നു. 9 മത്സരങ്ങളില്‍ നിന്നും 167 റണ്‍സാണ് ഗപ്റ്റിലിന്റെ ഇംഗ്ലണ്ട് ലോകകപ്പിലെ സമ്പാദ്യം. സെമിയില്‍ ധോനിയെ റണ്‍ഔട്ട് ആക്കിയതിനാണ് സൂപ്പര്‍ ഓവറിലെ ആ റണ്‍ഔട്ട് നിങ്ങളെ തേടിയെത്തിയതെന്ന് ആരാധകര്‍  പറയുന്നുണ്ട്... ലോകകപ്പ് ഫൈനല്‍ ധോനിക്ക് നേരെ വന്ന ആ ഡയറക്ട് ഹിറ്റിന്റെ പാപഭാരമാണ് ലോര്‍ഡ്‌സില്‍ വീഴ്ത്തിയതെന്ന്‌.

എന്നാല്‍, 2015 ലോകകപ്പില്‍ ടോപ് സ്‌കോററായ താരത്തില്‍ നിന്നാണ് ഈ കളി വരുന്നതെന്നുമോര്‍ക്കണം..2015 ലോകകപ്പില്‍ 237 റണ്‍സ് ഒറ്റയ്ക്ക് സ്‌കോര്‍ ചെയ്ത് വിന്‍ഡിസിനെ അടപടലം പറത്തിയ ഗപ്റ്റിലാണ് ഇതെന്നതും മറക്കരുത്...ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് തുടരെ സെഞ്ചുറി നേടിയായിരുന്നു വരവ്. ഇംഗ്ലണ്ടില്‍ പക്ഷേ എല്ലാ ഭാരവും വില്യംസണിേേന്റയും ടെയ്‌ലറിന്റേയും ചുമലിലേക്ക് ഗപ്റ്റില്‍ ഇറക്കിവെച്ചു.

എട്ട് ഇന്നിങ്‌സില്‍ നിന്നും കീവീസിന്റെ ഓപ്പണര്‍മാര്‍ നേടിയത് 84 റണ്‍സ്. എന്നിട്ടും കീവീസ് ഫൈനലിലെത്തി. ഗപ്റ്റിലും ഫൈനല്‍ കളിച്ചു. ഏത് നിമിഷവും കളിയുടെ ഗതി തിരിക്കാനുള്ള പ്രാപ്തിയായിരുന്നു അതിന് കാരണം...സൂപ്പര്‍ ഓവറിലെങ്കിലും ഗപ്റ്റില്‍ പ്രതീക്ഷ കാക്കുമെന്ന് കീവീസ് ആരാധകര്‍ വിശ്വസിച്ച് കാണണം...

ഫൈനലിലും സൂപ്പര്‍ ഓവറില്‍ പോലും ഗപ്റ്റില്‍ നിരാശയുടെ കൂമ്പാരം തീര്‍ത്തെങ്കിലും ഫീല്‍ഡിങ്ങില്‍ അങ്ങനെയായിരുന്നില്ല. സെമിയില്‍ ധോനിയെ റണ്‍ഔട്ട്... അങ്ങനെയൊരു റണ്‍ഔട്ട് അവിടെ സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്ന ഒരേയൊരു താരം ഗപ്റ്റില്‍ മാത്രമാണെന്നാണ് വില്യംസണ്‍ അവിടെ പറഞ്ഞത്. ലങ്കയ്‌ക്കെതിരെ തന്റെ ഇടത്തേക്ക് ചാഞ്ഞ് പന്ത് ഗ്രൗണ്ട് തൊടുന്നതിന് മുന്‍പ് കുശാല്‍ മെന്‍ഡിസിനെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ച്...ഫുള്‍ സ്‌ട്രെച്ച് ഡൈവിലൂടെ പാകിസ്ഥാന്റെ ഹാരിസ് സൊഹെയ്‌ലിനെ റണ്‍ഔട്ടാക്കിയത്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com