കെയിന്‍, ജീവിതകാലം മുഴുവന്‍ നിങ്ങളോട് ഞാന്‍ ക്ഷമ യാചിച്ചുകൊണ്ടിരിക്കും; സ്വപ്‌ന നിമിഷത്തിലും കുറ്റബോധത്താല്‍ നീറി സ്റ്റോക്ക്

മത്സരഫലം തന്നെ മാറിമറിയുമായിരുന്നു ചിലപ്പോള്‍ അങ്ങനെയൊന്ന് അവിടെയുണ്ടായില്ലായിരുന്നില്ലെങ്കില്‍...
കെയിന്‍, ജീവിതകാലം മുഴുവന്‍ നിങ്ങളോട് ഞാന്‍ ക്ഷമ യാചിച്ചുകൊണ്ടിരിക്കും; സ്വപ്‌ന നിമിഷത്തിലും കുറ്റബോധത്താല്‍ നീറി സ്റ്റോക്ക്

ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് ക്ഷമ യാചിച്ചുകൊണ്ടിരിക്കും...2019 ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ട് ഫൈനലിലേക്ക് എത്തുമ്പോള്‍ ബെന്‍ സ്‌റ്റോക്കിന്റെ പ്രായം ഒരു വയസ്. 28 വര്‍ഷത്തിന് ഇപ്പുറം ചരിത്രം കുറിച്ച് ലോക കിരീടത്തില്‍ മുത്തമിടാന്‍ അവരെ പ്രാപ്തരാക്കിയത് സ്റ്റോക്കിന്റെ നിശ്ചയദാര്‍ഡ്യം കൂടിയാണ്. ആ ചെറുത്തു നില്‍പ്പുകൊണ്ട് മാത്രമല്ല സ്‌റ്റോക്ക് താരമാവുന്നത്. വാക്കുകള്‍ കൊണ്ടും, മനസു കൊണ്ടും 2019 സ്‌റ്റോക്ക് നമ്മെ കീഴടക്കുകയാണ്...

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ആവേശം നിറച്ച അവസാന ഓവറില്‍ ഗപ്റ്റിലിന്റെ ത്രോ സ്‌റ്റോക്കിന്റെ ബാറ്റില്‍ കൊണ്ട് ഡിഫഌക്ടഡായി ബൗണ്ടറി ലൈന്‍ തൊട്ടു. ആറ് റണ്‍സാണ് ആ ഒരൊറ്റ ഡെലിവറിയില്‍ നിന്ന് ഇംഗ്ലണ്ടിനെ കിട്ടിയത്. മത്സരഫലം തന്നെ മാറിമറിയുമായിരുന്നു ചിലപ്പോള്‍ അങ്ങനെയൊന്ന് അവിടെയുണ്ടായില്ലായിരുന്നില്ലെങ്കില്‍...

ലോകകിരീടം കയ്യിലേക്കെത്തിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും കുറ്റബോധം സ്‌റ്റോക്കിനെ പിടികൂടി. അത് മറച്ച് വയ്ക്കാനും ക്ഷമ ചോദിക്കാനും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മടിച്ചില്ല. കെയ്‌നോട് ഞാന്‍ പറഞ്ഞു, ഈ ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് ക്ഷമ യാചിച്ചുകൊണ്ടിരിക്കും...അവിടെ അങ്ങനെ ചെയ്യാനല്ല ഞാന്‍ ആഗ്രഹിച്ചത്. എന്റെ ബാറ്റിലേക്ക് പന്ത് അങ്ങനെ വരികയായിരുന്നു. ഞാന്‍ കെയ്‌നിനോട് ക്ഷമ ചോദിച്ചു...മത്സര ശേഷം സ്‌റ്റോക്ക് പറഞ്ഞു...

ഇതുപോലുള്ള നിമിഷങ്ങളില്‍ ഇങ്ങനെ സംഭവിക്കരുത് എന്ന് ആരും ആഗ്രഹിക്കും. അനാവശ്യകാര്യമെന്നോ, നിസാരമെന്നോ പറഞ്ഞ് നിങ്ങള്‍ക്ക് തള്ളാം. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഈ കളിയെ വിലയിരുത്തുക ബുദ്ധിമുട്ടാണ്..അത്രയും ചെറിയ മാര്‍ജിനിലാവുമ്പോള്‍...ഈ സംഭവത്തോട് കെയ്ന്‍ വില്യംസണിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

2015 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് ലോകകപ്പ് ടീമിലുമുണ്ടായിരുന്നു സ്റ്റോക്ക്. അന്ന് തലകുമ്പിട്ടിരുന്നിടത്ത് നിന്നും ഇന്ന് ടീമിനെ നിര്‍ണായക മത്സരത്തില്‍ തോളിലേറ്റി കിരീടത്തിലേക്ക് എത്തിക്കുന്നു. 50 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ടിന്റെ പത്താമനും മടങ്ങിയപ്പോള്‍ സ്‌റ്റോക്കിന്റെ പേരിനൊപ്പം നോട്ടൗട്ട് എന്ന് കിടന്നു. സൂപ്പര്‍ ഓവറിലും സ്‌റ്റോക്ക് വിട്ടുകൊടുത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com