ലോകകപ്പ് ഫൈനലിന് ശേഷം ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ട്വീറ്റുകളിലുണ്ട്...അത് ലോകകപ്പ് മത്സരത്തിനിടയിലോ ലോകകപ്പിന് ശേഷമോ ചെയ്തതല്ല...രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇപ്പോഴത്തെ സന്ദര്‍ഭത്തിന് അനുസരിച്ചുള്ള മറുപടികള്‍ ആര്‍ച്ചര്‍ നല്കി കഴിഞ്ഞു. വരും കാല മത്സരഫലങ്ങള്‍ ആര്‍ച്ചര്‍ പ്രവചിച്ചത് ഇങ്ങനെ...
സൂപ്പര്‍ ഓവറിലെ അവസാന പന്ത് നേരിടാന്‍ ഗപ്റ്റിലെത്തിയപ്പോള് വേണ്ടത് ഒരു ബോളില്‍ നിന്ന് രണ്ട് റണ്‍സ്. ഗപ്റ്റിലിന് നേടാനായത് ഒരു റണ്‍സ് മാത്രം. 2013 ഒക്ടോബര്‍ 11ന് തന്നെ ആര്‍ച്ചര്‍ ഇത് പറഞ്ഞു കഴിഞ്ഞു. അവസാനം 15....സ്റ്റോക്കും ബട്ട്ലറും ചേര്‍ന്ന് സൂപ്പര്‍ ഓവറില്‍ നേടിയത് 15 റണ്‍സ്. കീവീസിന് ജയിക്കാന്‍ വേണ്ടത് ആറില്‍ 16.. ഇത് 2013 ഏപ്രില്‍ പതിനാലിനാണ് ആര്‍ച്ചര്‍ പ്രവചിച്ചത്.
ആര്‍ച്ചറുടെ പഴയകാല ട്വീറ്റില്‍ നിന്നും ലോകകപ്പ് ഫൈനലിനോട് യോജിക്കുന്ന ട്വീറ്റുകളെല്ലാം കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍. ബൗണ്ടറികളിലൂടെ വിജയിയെ നിര്‍ണയിക്കുന്ന നിയമത്തിനെതിരേയും ഫൈനലിന് ശേഷം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് ആര്‍ച്ചറുടെ തന്നെ ട്വീറ്റ് എടുത്തിട്ട് ആരാധകര്‍ ട്രോളുന്നു. ഐസിസിയും ആര്‍ച്ചറെ വിടുന്നില്ല. സൂപ്പര്‍ ഓവര്‍ വന്നാലും കാര്യമാക്കുന്നില്ല എന്നാണ് ആര്‍ച്ചര്‍ 2015 ജൂലൈ നാലിന് ട്വീറ്റ് ചെയ്തത്. നിനക്കത് ലഭിച്ചുവെന്നാണ് ഐസിസിയുടെ മറുപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ