രോ​ഹി​ത് ശ​ർ​മയും ജസ്പ്രീത് ബുംറയും ഐ​സി​സി ടീമിൽ; ഒന്നാമനെങ്കിലും കൊഹ് ലിക്ക് സ്ഥാനമില്ല 

അ​ഞ്ചു ബാ​റ്റ്സ്മാ​ൻ​മാ​രും അ​ഞ്ചു ബൗ​ള​ർ​മാ​രും വി​ക്ക​റ്റ് കീ​പ്പ​റും അടങ്ങുന്നതാണ് ടീം
രോ​ഹി​ത് ശ​ർ​മയും ജസ്പ്രീത് ബുംറയും ഐ​സി​സി ടീമിൽ; ഒന്നാമനെങ്കിലും കൊഹ് ലിക്ക് സ്ഥാനമില്ല 

ല​ണ്ട​ൻ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് പോരാട്ടം അവസാനിച്ചതിന് പിന്നാലെ ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റി​ലെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു ബാ​റ്റ്സ്മാ​ൻ​മാ​രും അ​ഞ്ചു ബൗ​ള​ർ​മാ​രും വി​ക്ക​റ്റ് കീ​പ്പ​റും അടങ്ങുന്നതാണ് ടീം. രണ്ട് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടം കണ്ടെത്തി. ഹിറ്റ് മാൻ രോ​ഹി​ത് ശ​ർ​മയും  പേസ് ബൗളർ ജസ്പ്രീത് ബുംറയുമാണ് ടീമിൽ ഇടം നേടിയത്. 

ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ലോക ഒന്നാം നമ്പർ താരമാണെങ്കിലും ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിക്ക് ടീമിൽ ഇടമില്ല. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ കിരീടം ഉയർത്തിയ ഇം​ഗ്ല​ണ്ട് താരങ്ങളാണ്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡ് ടീമിലെ മൂന്ന് താരങ്ങളും ഐസിസി ലോകകപ്പ് ടീമിലുണ്ട്. ബം​ഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളിലെ കളിക്കാരാണ് ടാമിലുള്ള മറ്റ് അം​ഗങ്ങൾ.

ടീം ​ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ: രോ​ഹി​ത് ശ​ർ​മ (ഇന്ത്യ), ജേ​സ​ണ്‍ റോ​യ് (ഇം​ഗ്ല​ണ്ട്), കെ​യ്ൻ വി​ല്യം​സ​ണ്‍ (ന്യൂ​സി​ല​ൻ​ഡ്), ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ (ബം​ഗ്ലാ​ദേ​ശ്), ജോ ​റൂ​ട്ട്, ബെ​ൻ സ്റ്റോ​ക്സ് (ഇം​ഗ്ല​ണ്ട്), അ​ല​ക്സ് കാ​രെ, മി​ച്ച​ൽ സ്റ്റാ​ർ​ക്ക് (ഓ​സ്ട്രേ​ലി​യ), ജോ​ഫ്ര ആ​ർ​ച്ച​ർ (ഇം​ഗ്ല​ണ്ട്), ലോ​ക്കി ഫെ​ർ​ഗൂ​സ​ണ്‍ (ന്യൂ​സി​ല​ൻ​ഡ്), ജ​സ്പ്രീ​ത് ബും​റ (ഇ​ന്ത്യ), ട്രെ​ന്‍റ് ബോ​ൾ​ട്ട് (ന്യൂ​സി​ല​ൻ​ഡ്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com