സ്‌പോര്‍ട്‌സിലേക്ക് വരരുത്, ബേക്കിങ്ങോ മറ്റോ പോകൂ, തടിച്ച് കൊഴുത്ത് സന്തോഷത്തോടെ മരിക്കൂ, തോല്‍വിക്ക് പിന്നാലെ കിവീസ് താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2019 12:56 PM  |  

Last Updated: 15th July 2019 02:11 PM  |   A+A-   |  

neeshaam

 

ടുത്ത ദശതമെത്തുമ്പോഴേക്കും ഒന്നോ രണ്ടോ ദിവസമുണ്ടായേക്കാം ലോര്‍ഡ്‌സിലെ അവസാന അരമണിക്കൂറിനെ കുറിച്ച് ഞാന്‍ ചിന്തിക്കാത്തതായി...ലോകകപ്പ് ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ കീവീസ് താരം നീഷാമില്‍ നിന്ന് വന്ന ട്വീറ്റാണ് ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത്.

നിങ്ങള്‍ സ്‌പോര്‍ട്‌സ് തെരഞ്ഞെടുക്കരുത് എന്നാണ് വരും തലമുറയോട് നീഷാം പറയുന്നത്. ബേക്കിങ് പോലെ എന്തെങ്കിലും ജോലികളിലേക്ക് പോവു...വയറ് നിറയെ കഴിച്ച് തടിയനായി അറുപതാമത്തെ വയസില്‍ സന്തോഷത്തോടെ മരീക്കൂ...നീഷാം ട്വീറ്റില്‍ പറയുന്നു. 

ഇംഗ്ലണ്ടിനെതിരെ ഒപ്പത്തിനൊപ്പം എത്തിയെങ്കിലും ബൗണ്ടറികളുടെ കണക്കെടുത്ത് വിജയിയെ നിര്‍ണയിച്ചതാണ് കീവീസിന് തിരിച്ചടിയായത്. സൂപ്പര്‍ ഓവറില്‍ ഗപ്റ്റിലിനൊപ്പം നീഷാമായിരുന്നു ക്രീസിലേക്കെത്തിയത്. അഞ്ച് പന്തില്‍ നിന്ന് 13 റണ്‍സ് നീഷാം അടിച്ചെടുത്തു. പക്ഷേ സൂപ്പര്‍ ഓവറില്‍ ഗപ്റ്റില്‍ നേരിട്ട ഒരേയൊരു ബോള്‍ കീവീസിനെ തകര്‍ത്തു.