എന്തുകൊണ്ട് ഷക്കീബിനെ തഴഞ്ഞു? വില്യംസണ്‍ എങ്ങനെ ലോകകപ്പിലെ താരമായി? 

ഷക്കീബിന്റെ ഇംഗ്ലണ്ട് ലോകകപ്പിലെ 86.57 എന്ന ബാറ്റിങ് ശരാശരിക്കൊപ്പം മറ്റാരും എത്തുന്നുമില്ല.
എന്തുകൊണ്ട് ഷക്കീബിനെ തഴഞ്ഞു? വില്യംസണ്‍ എങ്ങനെ ലോകകപ്പിലെ താരമായി? 

606 റണ്‍സാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പോരുമ്പോള്‍ ഷക്കീബ് അല്‍ ഹസന്‍ തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തത്. ലോകകപ്പില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും 10 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ആദ്യ താരവുമായി ഷക്കീബ്. മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് ഷക്കീബിലേക്ക് തന്നെ എത്തുമെന്ന് ഭൂരിഭാഗം പേരും പ്രതീക്ഷിച്ചു. പക്ഷേ വില്യംസണായിരുന്നു മാന്‍ ഓഫ് ദി സീരീസ്...

എന്തുകൊണ്ട് വില്യംസണ്‍ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. നാല് അര്‍ധ ശതകങ്ങളാണ് ഷക്കീബ് തുടരെ നേടിയത്. മൂന്ന് വട്ടം ഷക്കീബ് മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ വില്യംസണ്‍ ഈ നേട്ടം നേടിയത് രണ്ട് വട്ടം. പക്ഷേ കീവീസിന് വില്യംസണ്‍ നല്‍കിയ സംഭാവന 28.57 ശതമാനമാണ്. കീവീസ് താരങ്ങളില്‍ ആകെ സ്‌കോര്‍ ചെയ്ത റണ്‍സില്‍ 28.57 ശതമാനവും നല്‍കിയത് വില്യംസണ്‍. ഷക്കീബ് ബംഗ്ലാദേശിന് നല്‍കിയ സംഭാവന 28.25. ഈ കണക്കില്‍ മുന്നിട്ട് നിന്നതാണ് വില്യംസണ് തുണയായത്. 

578 റണ്‍സോടെ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ നാലാമതാണ് വില്യംസണ്‍. 10 ഇന്നിങ്‌സില്‍ നിന്നാണ് വില്യംസണിന്റെ ഈ നേട്ടം. എന്നാല്‍ ഷക്കീബ് 8 ഇന്നിങ്‌സില്‍ നിന്നാണ് 600ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. ഷക്കീബിന്റെ ഇംഗ്ലണ്ട് ലോകകപ്പിലെ 86.57 എന്ന ബാറ്റിങ് ശരാശരിക്കൊപ്പം മറ്റാരും എത്തുന്നുമില്ല. 

രണ്ട് സെഞ്ചുറി, അഞ്ച് അര്‍ധശതകം, 11 വിക്കറ്റ് എന്നിവ പോരെ മാന്‍ ഓഫ് ദി സീരീസാവാന്‍ എന്ന ചോദിക്കുന്നവര്‍ക്ക് മുന്‍പില്‍ ഐസിസിയുടെ ഉത്തരം എന്താവുമെന്ന് വ്യക്തമല്ല. 64 റണ്‍സും, 47-2 എന്ന ബൗളിങ് ഫിഗറും കീവീസിനെ തന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ വിറപ്പിച്ചിരുന്നു. വിന്‍ഡിസിനെതിരെ തകര്‍പ്പന്‍ റണ്‍ ചെയ്‌സ് വന്നപ്പോഴും ഷക്കീബായിരുന്നു അവിടെ ഹീറോ. പക്ഷേ, നായകത്വത്തിലെ മികവ് കൊണ്ട് തുടര്‍ച്ചയായ രണ്ടാം വട്ടവും തന്റെ ടീമിനെ ഫൈനലിലേക്കെത്തിച്ച വില്യംസണെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com