എന്റെ കയ്യില്‍ 2000ന്റെ ഒറ്റ നോട്ട്, നിങ്ങളുടെ കയ്യില്‍ 500ന്റെ നാല് നോട്ട്, ആരാണ് പണക്കാരന്‍? ഐസിസിയെ ട്രോളി അമിതാഭ് ബച്ചന്‍

2000 രൂപയുടെ ഒറ്റനോട്ട് കയ്യിലുള്ള നിങ്ങളോ? നാല് അഞ്ഞൂറ് രൂപ കയ്യിലുള്ള ഞാനാണോ പണക്കാരന്‍ എന്നാണ് ബച്ചന്റെ ചോദ്യം
എന്റെ കയ്യില്‍ 2000ന്റെ ഒറ്റ നോട്ട്, നിങ്ങളുടെ കയ്യില്‍ 500ന്റെ നാല് നോട്ട്, ആരാണ് പണക്കാരന്‍? ഐസിസിയെ ട്രോളി അമിതാഭ് ബച്ചന്‍

ബൗണ്ടറിയുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യനായി പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ബിഗ് ബിയാണ് ഇപ്പോള്‍ ഐസിസിയുടെ നിയമത്തെ പരിഹസിച്ച് എത്തുന്നത്. 2000 രൂപയുടെ ഒറ്റനോട്ട് കയ്യിലുള്ള നിങ്ങളോ? നാല് അഞ്ഞൂറ് രൂപ കയ്യിലുള്ള ഞാനാണോ പണക്കാരന്‍ എന്നാണ് ബച്ചന്റെ ചോദ്യം. 

ട്വിറ്ററില്‍ അമിതാഭ് ബച്ചന്‍ കുറിച്ചതിങ്ങനെ, നിങ്ങളുടെ കയ്യില്‍ 2000 രൂപയുണ്ട്. എന്റെ കയ്യിലും രണ്ടായിരം രൂപയുണ്ട്. രണ്ടായിരത്തിന്റെ ഒറ്റ നോട്ടാണ് നിങ്ങളുടെ കയ്യില്‍. എന്റെ കയ്യില്‍ അഞ്ഞൂറിന്റെ നാല് നോട്ടും. ആരാണ് പണക്കാരന്‍? ഐസിസിയുടെ കണക്കില്‍ 500ന്റെ നാല് നോട്ടുകള്‍ കയ്യിലുള്ളവരാണ് പണക്കാരന്‍...

നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയതോടെ ഇന്നിങ്‌സില്‍ കൂടുതല്‍ ബൗണ്ടറി നേടിയത് കണക്കാക്കി ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 26 ബൗണ്ടറിയാണ് ഇംഗ്ലണ്ട് അടിച്ചത്. കീവീസ് പതിനാറും. ബൗണ്ടറി കണക്കാക്കി വിജയിയെ നിര്‍ണയിക്കുന്ന നിയമം മാറ്റണം എന്ന് ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെ ആവശ്യപ്പെട്ടു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com