ഗ്രീസ്മാനെ റാഗ് ചെയ്ത് ബാഴ്‌സ താരങ്ങള്‍, നട്ട്‌മെഗ് ചെയ്തത് രണ്ട് വട്ടം

പുതിയതായി ടീമിലേക്കെത്തിയ താരമെന്ന പരിഗണനയൊന്നും അവിടെ ഗ്രീസ്മാന് ലഭിച്ചില്ല
ഗ്രീസ്മാനെ റാഗ് ചെയ്ത് ബാഴ്‌സ താരങ്ങള്‍, നട്ട്‌മെഗ് ചെയ്തത് രണ്ട് വട്ടം

ആദ്യ പരിശീലന ദിവസത്തില്‍ തന്നെ ബാഴ്‌സ താരങ്ങളുടെ കളി ഗ്രീസ്മാന്‍ മനസിലാക്കിയിട്ടുണ്ടാവും. പുതിയതായി ടീമിലേക്കെത്തിയ താരമെന്ന പരിഗണനയൊന്നും അവിടെ ഗ്രീസ്മാന് ലഭിച്ചില്ല. തുടരെ രണ്ട് വട്ടമാണ് ഗ്രീസ്മാനെ അവര്‍ നട്ട്‌മെഗ് ചെയ്തത്. 

ജപ്പാനില്‍ ചെല്‍സിക്കെതിരെ ബാഴ്‌സ പോരിനിറങ്ങുമ്പോഴായിരിക്കും കാറ്റലന്‍സിന് വേണ്ടിയുള്ള ഗ്രീസ്മാന്റെ അരങ്ങേറ്റം. ഗ്രീസ്മാനൊപ്പം ബാഴ്‌സയിലേക്കെത്തിയ ഫ്രെങ്കീ ഡെ ജോങ്ങും, നെറ്റോയും തങ്ങളുടെ ആദ്യ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഡെംബെലെ, സ്റ്റെഗന്‍, ഇവാന്‍ റാക്കിടിച്ച്, ബസ്‌ക്വെസ്റ്റ് എന്നിവരും പരിശീലനത്തിനിറങ്ങി. 

എന്നാല്‍, ക്ലബിലെ സൂപ്പര്‍ താരങ്ങളായ മെസി, സുവാരസ് എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. കോപ്പ അമേരിക്കയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് ഇരുവരും. 120 മില്യണ്‍ ഡോളറിനാണ് ഫ്രഞ്ച് ലോകകപ്പ് ജേതാവ് ഗ്രീസ്മാനെ ബാഴ്‌സ സ്വന്തമാക്കിയത്. മുന്നേറ്റത്തില്‍ കുട്ടിഞ്ഞോയില്‍ നിന്നും ക്ലബിന് വേണ്ട വേഗം ലഭിക്കാതെ വന്നതോടെയാണ് മറ്റൊരു താരത്തെ കൂടി ബാഴ്‌സയ്ക്ക് നോട്ടമിടേണ്ടി വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com