ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപണം; മാനനഷ്ടക്കേസില്‍ ക്രിസ് ഗെയ്‌ലിന് അനുകൂലമായി വിധി

സിഡ്‌നിയിലെ ഡ്രസിങ് റൂമില്‍ വെച്ച് യുവതിക്ക് മുന്‍പില്‍ ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്നാണ് ദി സിഡ്‌നി മോണിങ് ഹെറാള്‍ഡും, ദി എയ്ജും റിപ്പോര്‍ട്ട് ചെയ്തത്
ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപണം; മാനനഷ്ടക്കേസില്‍ ക്രിസ് ഗെയ്‌ലിന് അനുകൂലമായി വിധി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഓസ്‌ട്രേലിയന്‍ മീഡിയ ഗ്രൂപ്പിന് തിരിച്ചടി. ഡ്രസിങ് റൂമില്‍ വെച്ച് യുവതിക്ക് മുന്‍പില്‍ ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഓസീസ് ദിനപത്രങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണ് ഗെയ്‌ലിന് അനുകൂലമായ വിധി. 

2015 ലോകകപ്പിന് ഇടയില്‍ സിഡ്‌നിയിലെ ഡ്രസിങ് റൂമില്‍ വെച്ച് യുവതിക്ക് മുന്‍പില്‍ ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്നാണ് ദി സിഡ്‌നി മോണിങ് ഹെറാള്‍ഡും, ദി എയ്ജും റിപ്പോര്‍ട്ട് ചെയ്തത്. ആരോപണങ്ങള്‍ നിഷേധിച്ച ഗെയില്‍, തന്നെ തകര്‍ക്കുന്നതിന് വേണ്ടി മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങളെന്നും വാദിച്ചു. ഗെയ്‌ലിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. 

മാനനഷ്ടക്കേസില്‍ ഒരുകോടി നാല്‍പ്പത്തിനാല് ലക്ഷത്തിനടുത്ത് രൂപ ഈ ദിനപത്രങ്ങള്‍ ഗെയ്‌ലിന് നല്‍കണം എന്നാണ് കോടതി വിധി. ഇതിനെതിരെ മാധ്യമസ്ഥാപനം നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. തുക ഉയര്‍ത്തണം എന്ന ഗെയ്‌ലിന്റെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.  വീണ്ടും വിചാരണ വേണമെന്ന മാധ്യമസ്ഥാപനങ്ങളുടെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

മസാജ് തെറാപ്പിസ്റ്റായ ലിയാനെ റസലാണ് ഗെയ്‌ലിനെതിരെ ആരോപണവുമായി എത്തിയത്. 2016ല്‍ ടെലിവിഷന്‍ അഭിമുഖത്തിന് ഇടയില്‍ ഗെയില്‍ അവതാരകയോട് മോശമായി പെരുമാറിയതിന് പിന്നാലെ ലിയാനെ ഫെയര്‍ഫാക്‌സ് മീഡിയയെ സമീപിക്കുകയും പിന്നാലെ, ഈ ദിനപത്രങ്ങളുടെ അടുത്തേക്ക് എത്തുകയുമായിരുന്നു എന്നാണവര്‍ കോടതിയില്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com