പരീശലക സ്ഥാനത്ത് തുടരണമെങ്കില്‍ ശാസ്ത്രി അപേക്ഷ നല്‍കണം; ബിസിസിഐയുടെ ലക്ഷ്യം അഴിച്ചുപണിയെന്ന് സൂചന

രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരടങ്ങിയ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ കാലാവധി ലോകകപ്പിനിടയില്‍ നീട്ടിയിരുന്നു
പരീശലക സ്ഥാനത്ത് തുടരണമെങ്കില്‍ ശാസ്ത്രി അപേക്ഷ നല്‍കണം; ബിസിസിഐയുടെ ലക്ഷ്യം അഴിച്ചുപണിയെന്ന് സൂചന

മുംബൈ: ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിലുള്‍പ്പെടെ അഴിച്ചു പണിക്ക് ലക്ഷ്യമിട്ട് ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഉള്‍പ്പെടെ ബിസിസിഐ ഉടനെ അപേക്ഷ ക്ഷണിക്കും. ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരണം എങ്കില്‍ രവി ശാസ്ത്രി വീണ്ടും അപേക്ഷ നല്‍കണം. 

രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരടങ്ങിയ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ കാലാവധി ലോകകപ്പിനിടയില്‍ നീട്ടിയിരുന്നു. ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്തംബര്‍ മൂന്ന് വരെ നീളുന്ന ഇന്ത്യയുടെ വിന്‍ഡിസ് പര്യടനം വരെയാണ് ഇവരുടെ കാലാവധി നീട്ടിയത്. അപേക്ഷ പരിഗണിച്ചാലും സെലക്ടര്‍മാര്‍ ടീം പരിശീലക സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര പുതിയതായി നിയമിക്കപ്പെടുന്ന പരിശീലകന് കീഴിലാവും ഇന്ത്യ കളിക്കുക. നായകനുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് അനില്‍ കുംബ്ലേ രാജിവെച്ചതിന് പിന്നാലെ 2017ലാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുന്നത്. 2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായും ശാസ്ത്രി പ്രവര്‍ത്തിച്ചു. ശാസ്ത്രിക്ക് കീഴില്‍ ഐസിസി ടൂര്‍ണമെന്റുകളിലും, ടെസ്റ്റ് പരമ്പരകളിലും നേട്ടമുണ്ടാക്കാന്‍ ഇന്ത്യയ്ക്കായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com