ആദ്യ കളിയുടെ തലേദിവസം കസിന്‍ വെടിയേറ്റ് മരിച്ചു; ജോഫ്ര ആര്‍ച്ചറുടെ ലോകകപ്പ് പ്രകടനം ആ ആഘാതത്തെ അതിജീവിച്ച്‌

കിഴക്കന്‍ ബാര്‍ബഡോസിലെ സെന്റ് ഫിലിപ്പിലെ വസതിക്ക് മുന്‍പില്‍ വെച്ച് ആര്‍ച്ചറുടെ ബന്ധുവായ ഇരുപത്തിനാലുകാരന്‍ വെടിയേറ്റ് മരിക്കുകയായിരുന്നു
ആദ്യ കളിയുടെ തലേദിവസം കസിന്‍ വെടിയേറ്റ് മരിച്ചു; ജോഫ്ര ആര്‍ച്ചറുടെ ലോകകപ്പ് പ്രകടനം ആ ആഘാതത്തെ അതിജീവിച്ച്‌

11 ഇന്നിങ്‌സില്‍ നിന്ന് 20 വിക്കറ്റ്, സൂപ്പര്‍ ഓവറിലെ നിര്‍ണായക ബൗളിങ്. ലോക കിരീടത്തില്‍ ഇംഗ്ലണ്ട് മുത്തമിടുമ്പോള്‍ അതില്‍ തന്റെ ആദ്യ ലോകകപ്പ് കളിക്കുന്ന ജോഫ്ര ആര്‍ച്ചറുടെ പങ്ക് വലുതാണ്. എന്നാല്‍, വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന വലിയ ആഘാതത്തെ അതിജീവിച്ചാണ് ആര്‍ച്ചര്‍ ലോകകപ്പിലെ ആ മിന്നും പ്രകടനം നടത്തിയത്. 

കിഴക്കന്‍ ബാര്‍ബഡോസിലെ സെന്റ് ഫിലിപ്പിലെ വസതിക്ക് മുന്‍പില്‍ വെച്ച് ആര്‍ച്ചറുടെ ബന്ധുവായ ഇരുപത്തിനാലുകാരന്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ക്യാംപെയ്ന്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസമായിരുന്നു കൊലപാതകം. ഈ ആഘാതത്തെ അതിജീവിച്ചാണ് ലോകകപ്പില്‍ ആര്‍ച്ചര്‍ കളിച്ചത്. 

കൊല്ലപ്പെട്ട കസിനുമായി അടുത്ത ബന്ധമാണ് ആര്‍ച്ചറിനുണ്ടായതെന്ന് താരത്തിന്റെ പിതാവ് പറയുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ആര്‍ച്ചറിന് അവന്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ആര്‍ച്ചറെ അത് വല്ലാതെ ബാധിച്ചു. പക്ഷേ അവന് മുന്നോട്ടു പോവേണ്ടിയിരുന്നുവെന്നും ജോഫ്ര ആര്‍ച്ചറുടെ പിതാവ് പറയുന്നു.

ജോഫ്രയുടെ ബ്രിട്ടീഷ് പൗരത്വത്തെ പലരും ചോദ്യം ചെയ്യുന്നുണ്ട്..എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നതിലൂടെ എല്ലാവര്‍ക്കും പ്രചോദനമാവുകയാണ് ജോഫ്ര ചെയ്യുന്നത്. കാരണം, ക്രിക്കറ്റ് യോഗ്യന്മാരുടെ കളിയായാണ് കണക്കാക്കപ്പെടുന്നത് എന്നും താരത്തിന്റെ പിതാവ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com