നാലാമത് പന്തിനേയും രാഹുലിനേയുമല്ല, ഈ യുവതാരത്തെ കളിപ്പിക്കണം; കേരള ടീം പരിശീലകന്റെ നിര്‍ദേശം 

മില്‍ അഴിച്ചു പണികള്‍ക്ക് ഇന്ത്യ ലക്ഷ്യം വയ്ക്കുമ്പോള്‍ നാലാം സ്ഥാനത്തേക്ക് ഒരു യുവതാരത്തെ നിര്‍ദേശിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും, കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഡേവ് വാട്‌മോര്‍
നാലാമത് പന്തിനേയും രാഹുലിനേയുമല്ല, ഈ യുവതാരത്തെ കളിപ്പിക്കണം; കേരള ടീം പരിശീലകന്റെ നിര്‍ദേശം 

ചെന്നൈ: ലോകകപ്പിന് രണ്ട് വര്‍ഷം മുന്‍പ് അന്വേഷണം ആരംഭിച്ച് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ബാറ്റിങ് പൊസിഷനിലെ നാലാം സ്ഥാനം ലോകകപ്പില്‍ ഇന്ത്യയ്ക്ക് കീറാമുട്ടിയായി തുടര്‍ന്നു. ഇനി മുന്‍പിലുള്ള ടൂര്‍ണമെന്റുകളിലേക്ക് വേണ്ടി ടീമില്‍ അഴിച്ചു പണികള്‍ക്ക് ഇന്ത്യ ലക്ഷ്യം വയ്ക്കുമ്പോള്‍ നാലാം സ്ഥാനത്തേക്ക് ഒരു യുവതാരത്തെ നിര്‍ദേശിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും, കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഡേവ് വാട്‌മോര്‍. 

ശുഭ്മാന്‍ ഗില്ലിനെ നാലാം സ്ഥാനത്ത് കളിപ്പിക്കണം എന്നാണ് വാട്‌മോര്‍ പറയുന്നത്. ലോകകപ്പില്‍ നാലാം സ്ഥാനത്ത് ഇന്ത്യ പ്രശ്‌നങ്ങള്‍ നേരിട്ടു. വരും നാളുകളിലേക്കാണ് ഇന്ത്യ ഇനി നോക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ നാലാമത് ബാറ്റ് ചെയ്യാന്‍ യോഗ്യന്‍ ശുഭ്മാന്‍ ഗില്ലാണ്. എല്ലാ ഷോട്ടുകളും കളിക്കാന്‍ ഗില്ലിന് കഴിയും, സാങ്കേതിക തികവുള്ള താരമാണ് അവന്‍. നാലാം സ്ഥാനത്ത് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാന്‍ ഗില്ലിന് സാധിക്കുമെന്നും വാട്‌മോര്‍ പറയുന്നു. 

ലോകകപ്പില്‍ നാലാം സ്ഥാനത്ത് രാഹുലിനെയാണ് ഇന്ത്യ ആദ്യം ഇറക്കിയത്. എന്നാല്‍ ധവാന് പരിക്കേറ്റതോടെ രാഹുലിനെ ഓപ്പണറാക്കേണ്ടി വന്നത് നാലാം സ്ഥാനത്ത് ഇന്ത്യയ്ക്ക് വീണ്ടും തലവേദന തീര്‍ത്തു. വിജയ് ശങ്കറെ നാലാമനായി ഇറക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. പന്താണ് പിന്നെയുള്ള മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി നാലാമത് ഇറങ്ങിയത്. 

ലോകകപ്പിലെ ഇന്ത്യയുടെ നാലാം നമ്പര്‍ താരം എന്ന നിലയില്‍ ഫോക്കസ് ചെയ്ത റായിഡുവിനെ ടീമില്‍ നിന്ന് തുടരെ തഴഞ്ഞതും വിവാദം തീര്‍ത്തിരുന്നു. വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ യുവതാരം മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com