ബൗണ്ടറികള്‍ എണ്ണി വിജയിയെ കണ്ടെത്തിയതിനെതിരെ സച്ചിന്‍, പകരം സച്ചിന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം ഇങ്ങനെ

ഫുട്‌ബോളിലേത് പോലെ, അവിടെ കളി അധിക സമയത്തേക്ക് പോവുന്നു. മറ്റൊന്നുമവിടെ വിഷയമല്ല
ബൗണ്ടറികള്‍ എണ്ണി വിജയിയെ കണ്ടെത്തിയതിനെതിരെ സച്ചിന്‍, പകരം സച്ചിന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം ഇങ്ങനെ

ലോക ചാമ്പ്യനെ ബൗണ്ടറികളുടെ കണക്കെണ്ണി തീരുമാനിച്ചതിന് എതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറും. രണ്ടാമത് ഒരു സൂപ്പര്‍ ഓവര്‍ കൂടി പരിഗണിക്കണമായിരുന്നു എന്നാണ് സച്ചിന്‍ പറയുന്നത്. 

ലോകകപ്പ് മാത്രമല്ല. എല്ലാ കളിയും പ്രധാനപ്പെട്ടതാണ്. അവിടെ രണ്ടാമതൊരു സൂപ്പര്‍ ഓവര്‍ കൂടി കളിക്കണമായിരുന്നു വിജയിയെ കണ്ടെത്താന്‍ എന്നാണ് എനിക്ക് തോന്നിയത്. ഫുട്‌ബോളിലേത് പോലെ, അവിടെ കളി അധിക സമയത്തേക്ക് പോവുന്നു. മറ്റൊന്നുമവിടെ വിഷയമല്ലെന്നും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 

ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും, സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതോടെയാണ് ഇന്നിങ്‌സില്‍ ഇരു ടീമുകളും അടിച്ച ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണയിച്ചത്. ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണയിച്ചതിനെതിരെ ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും ആരാധകരുമെല്ലാം വിമര്‍ശനമുന്നയിച്ചെത്തിയിരുന്നു. 

ലോകകപ്പില്‍ ഐപിഎല്ലിലേത് പോലെ പ്ലേഓഫ് പരിഗണിക്കണം എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സ്ഥിരത പുലര്‍ത്തിയാണ് എത്തുന്നതെന്നും, അവര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. 

സെമി ഫൈനലില്‍ ധോനിയെ അഞ്ചാമനായി ഇറക്കണമായിരുന്നു എന്ന അഭിപ്രായം സച്ചിന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ധോനിയുടെ അനുഭവ സമ്പത്ത് അവിടെ നമ്മള്‍ ഉപയോഗപ്പെടുത്തണമായിരുന്നു എന്ന് അഭിപ്രായപ്പെട്ട സച്ചിന്‍, ഹര്‍ദിക്കിനെ ആറാമനായും, കാര്‍ത്തിക്കിനെ ഏഴാമനായും ആയിരുന്നു ഇറക്കേണ്ടിയിരുന്നത് എന്നും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com